തലശ്ശേരി: പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ പരാതിക്കാരി മൊഴിമാറ്റിപ്പറഞ്ഞതോടെ പുനര്‍ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹര്‍ജി നല്‍കി. അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. ജോഷി മാത്യു നല്‍കിയ പുനര്‍ വിചാരണ ഹര്‍ജി തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി ശ്രീകല സുരേഷ് ജൂലൈ 3 ന് പരിഗണിക്കും.
നേരത്തെ കേസ് വിചാരണക്കെത്തിയപ്പോള്‍ പരാതിക്കാരിയായ പെണ്‍കുട്ടി പോലീസിന് ആദ്യം നല്‍കിയ മൊഴിക്ക് വിരുദ്ധമായി കോടതി മുമ്പാകെ മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മറ്റു സാക്ഷികളെ വിസ്തരിക്കുന്നത് കോടതി നിര്‍ത്തിവെച്ചിരുന്നു. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരമാണ് അന്ന് പോലീസില്‍ അത്തരം മൊഴിനല്‍കിയതെന്നായിരുന്നു പെണ്‍കുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നത്. സംഭവ സമയം 17 വയസായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞത് ശരിയാണോ എന്നറിയാന്‍ കുട്ടിയുടെ അമ്മയെയും വയസ്സ് സംബന്ധിച്ച് രേഖകള്‍ നല്‍കിയ സ്‌കൂളിലെ പ്രധാന അധ്യാപകനെയും വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ഹര്‍ജിയിലുള്ളത്. 2010 ജൂണ്‍ 9 ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ എളയാവൂരിലെ എം.നവാഫും പിന്നീട് ആയിത്താന്‍കണ്ടി നൗഷാദ്, സിറ്റിയിലെ കെ. കെ.തന്‍സീര്‍, വളപട്ടണത്തെ കെ.മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് വിവിധ ലോഡ്ജുകളിലും മേലെ ചൊവ്വയിലെ ഒരു കെട്ടിടത്തില്‍ കൊണ്ടുപോയും ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് കേസ്. ഡോ. സോയ സുധാകരന്‍, പോലീസ് ഓഫീസര്‍മാരായ പി.പി.സദാനന്ദന്‍, പി.ആര്‍.മനോജ്, പി.രാജന്‍, ടി. കെ രത്‌നകുമാര്‍ എന്നിവരാണ് മറ്റു സാക്ഷികള്‍.
















