Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സഹദേവന്റേത് സ്‌പെഷ്യല്‍ ഓദ്യോഗിക ജീവിതം ഈ പോലീസുകാരന്‍ യൂണിഫോം അണിഞ്ഞത് രണ്ടുമാസം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 11:10 am IST
in Malappuram

ഈ പോലീസുകാരന്‍ യൂണിഫോം

അണിഞ്ഞത് രണ്ടുമാസം മാത്രംനിലമ്പൂര്‍: മുപ്പത്തിമൂന്ന് വര്‍ഷം കേരള പോലീസില്‍ സേവനം ചെയ്ത സദാശിവന്‍ നിറഞ്ഞ മനസ്സോടെ പോലീസ് സേനയില്‍ നിന്ന് വിരമിക്കുന്നു. 33 വര്‍ഷത്തെ സേവനത്തിനിടയില്‍ കാക്കിയണിയേണ്ടിവന്നത് രണ്ട് മാസം മാത്രം.

അമരമ്പലം പഞ്ചായത്തിലെ ചേലോട്കളത്തില്‍ സദാശിവനാണ് ഈ അപൂര്‍വ നേട്ടം. 1984 ല്‍ ആണ് സദാശിവന്‍ മലപ്പുറത്ത് എംഎസ്പിയില്‍ ചേര്‍ന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അവിടെ വെച്ച് തന്നെ ഹെഡ് കോണ്‍സ്റ്റബിളായി പ്രമോഷന്‍ ലഭിച്ചു.

പ്രമോഷന്‍ ലഭിച്ചതിത് ശേഷം തൃശൂരിലെ രാമവര്‍മപുരത്തെ ട്രെയിനിംഗ് സെന്ററില്‍ ഇന്‍സ്ട്രക്ടറായാണ് ജോലി ലഭിച്ചത്. ഇവിടെ നാല് ബാച്ചുകള്‍ക്ക് ട്രയിനിംഗ് കൊടുക്കാന്‍ സദാശിവന് കഴിഞ്ഞു. 90 ല്‍ വീണ്ടും എംഎസ്പിയില്‍ തിരിച്ചത്തി. 92ല്‍ ജില്ലാ പോലീസിലെക്ക് വന്നു. തുടര്‍ന്ന് 2002ലാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കെത്തുന്നത്. 2014ല്‍ സംസ്ഥാന ഇന്റലിജന്‍സിലെത്തിയതിന് ശേഷം എസ്‌ഐ ആയാണ് സദാശിവന്‍ വിരമിക്കുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുന്നതിനാലാണ് യൂണിഫോം ധരിക്കാതിരുന്നത്. കാളികാവ് പോലീസ് സ്‌റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായി ജോലി ചെയ്ത കാലത്ത് മാത്രമാണ് യൂണിഫോം അണിഞ്ഞിരുന്നത്.

മാഞ്ചേരി ചോലനായ്‌ക്ക കോളനിയിലും വെണ്ണേക്കോട് കാട്ടുനായ്‌ക്ക കോളനിയിലും വൈദ്യുതീകരണത്തിന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അവസരമൊരുക്കിയതും സദാശിവനാണ്.

നെടുങ്കയം, മുണ്ടക്കടവ് കോളനികളിലെ മുപ്പതോളം ഡ്രൈവിംഗ് ലൈസന്‍സ് എടുത്തുനല്‍കുന്നതിന് സഹായിച്ചതിന് പുറമേ നെടുങ്കയം, ഭൂമിക്കുത്ത്, മുണ്ടക്കടവ്, ഉച്ചക്കുളം കോളനികളില്‍ യുവതീയുവാക്കള്‍ക്ക് പിഎസ് സി കോച്ചിംഗ് അവസരവുമൊരുക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ നിര്‍ധനരായ പതിനഞ്ച് ആദിവാസി യുവതികളുടെ വിവാഹം സന്നദ്ധസംഘടനകളുടെ സഹായത്തോടെ നടത്തിക്കൊടുക്കാനും ഈ പോലീസുകാരന് കഴിഞ്ഞു.

പാട്ടക്കരിമ്പ് കോളനിയിലെ മൂപ്പതോളം യുവതികള്‍ക്ക് ടൈലറിംഗ് പരിശീലനവും തുടര്‍ന്ന് ടൈലറിംഗ് മെഷീനും സംഘടിപ്പിച്ച് നല്‍കിയതും ഇദ്ദേഹത്തിന്റെ എടുത്തുപറയേണ്ട നേട്ടങ്ങളിലൊന്നാണ്.

നെടുങ്കയം കോളനിയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചതിന്റെ പിന്നിലും ഈ ഉദ്യോഗസ്ഥന്റെ കരുതല്‍ തന്നെയായിരുന്നു. ആദിവാസികളെ സ്വാധീനിക്കാനുള്ള മാവോയിസ്റ്റുകളുടെ നീക്കം തടയുന്നതില്‍ സദാശിവന്‍ വഹിച്ച പങ്ക് ചെറുതല്ല.

ആദിവാസി കോളനികളിലെ പ്രശ്‌നങ്ങള്‍ നേരിട്ട് അന്വേഷിച്ച് വിവിധ വകുപ്പുകളുടെ സഹായത്തോടെ ചെയ്യാന്‍ കഴിയുന്ന പ്രവൃത്തികള്‍ കൃത്യസമയത്ത് നടപ്പിലാക്കാനും ആദിവാസികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിച്ച ചാരിതാര്‍ത്ഥ്യത്തത്തോടെയാണ് സദാശിവന്‍ സേനയുടെ പടിയിറങ്ങുന്നത്.

അദ്ധ്യാപികയായ ഉഷയാണ് ഭാര്യ. മകള്‍ അനുശ്രീ ഡോക്ടറും, അരവിന്ദ് ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.