ആലപ്പുഴ: ആധാര്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താനുള്ള സംവിധാനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഇല്ലാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു.
പാന്‍ കാര്‍ഡുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ വഴി ശ്രമം നടത്തിയപ്പോഴാണ് ആധാറിലെ തെറ്റുകള്‍ പലര്‍ക്കും മനസ്സിലായത്. തെറ്റുകള്‍ തിരുത്തിയ ആധാര്‍ കാര്‍ഡുകളുമായി മാത്രമേ പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാന്‍ കഴിയു. ഇതിന് അക്ഷയ കേന്ദ്രങ്ങളിലും എത്തിയപ്പോഴാണ് ആധാര്‍ തിരുത്താനുള്ള കൂടുതല്‍ സംവിധാനങ്ങളില്ലെന്ന് അറിയുന്നത്.
ഈ മാസം 30 ന് മുമ്പ് ആധാര്‍ – പാന്‍ കാര്‍ഡ് ലിങ്കിങ് പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പ്. എന്നാല്‍ ഇതിന് സംവിധാനങ്ങള്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്താത്തതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ജനകീയാവശ്യം പരിഗണിച്ച് ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ് ലിങ്കിങ് സംവിധാനം അക്ഷയ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തി സമയപരിധി നീട്ടണമെന്ന് ആവശ്യം ഉയരുന്നു.
















