Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

യോഗയിലലിഞ്ഞ് നാടും നഗരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 11:12 am IST
in Malappuram

മലപ്പുറം: ഭാരതം നല്‍കിയ വരദാനമായ യോഗയെ ലോകം നന്ദിയോടെ വീണ്ടും സ്മരിച്ചപ്പോള്‍ നാടാകെ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യോഗാ പ്രദര്‍ശനവും പരിശീലനവും നടന്നു. യോഗാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടക്കുന്ന് ഡിടിപിസി ഹാളില്‍ പി.ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. വി.ഉണ്ണിക്യഷ്ണന്‍ അദ്ധ്യക്ഷനായി. പരിപാടിയില്‍ ലൈഫ് സ്റ്റെല്‍ യോഗാ സെന്ററിന്റ പരിശീലകന്‍ കെ.മോഹന്‍ദാസ്, പതജ്ഞലി യോഗ മാസ്റ്റര്‍ പി.കെ.പത്മനാഭന്‍ എന്നിവരെ ആദരിച്ചു. യോഗയെ സംബന്ധിച്ചുള്ള വിഡിയോ ഡോക്യുമെന്ററിയും നടത്തി. ലൈഫ് സ്റ്റെല്‍ യോഗാ സെന്ററിന്റ പരിശീലകന്‍ കെ.മോഹന്‍ദാസ് നയിച്ച യോഗ ക്ലാസില്‍ എന്‍വൈകെ വളണ്ടിയേഴ്‌സ് ഉള്‍പ്പെടെ നിരവധി പേര്‍ പങ്കാളികളായി.

തേഞ്ഞിപ്പലം: ആരോഗ്യ ഭാരതിയുടെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കോഹിനൂര്‍ ഗ്രൗണ്ടില്‍ യോഗ പരിശീലനവും പ്രദര്‍ശനവും നടന്നു. പരിപാടിയില്‍ എംപ്ലോയിസ് സെന്റര്‍ മുന്‍ സെക്രട്ടറി ജനാര്‍ദ്ധനന്‍ അദ്ധ്യക്ഷനായി. ആരോഗ്യ ഭാരതി ജില്ല സെക്രട്ടറി കെ.വി.രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പതഞ്ജലി യോഗാചാര്യന്‍ വി.പി.സതീശന്‍ നേതൃത്വം നല്‍കി.

പൊന്നാനി: കര്‍മ്മ ഗ്രാമം പള്ളപ്രം വെസ്റ്റില്‍ യോഗാ ദിനം ആചരിച്ചു. ചടങ്ങ് ചിത്രകാരന്‍ ഗോപി പട്ടിത്തറ ഉദ്ഘാടനം ചെയ്തു. കര്‍മ്മ പ്രസിഡന്റ് കെ.വി.ഇസ്മായില്‍ ബഷീര്‍ അദ്ധ്യക്ഷനായി. യോഗാചാര്യന്‍ ഡോ.ശംഭു നമ്പൂതിരി, സുജാ ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. ചൈത്ര ഉണ്ണി, എ.വി കുഞ്ഞിമുഹമ്മദ്, ജാവ അഷ്റഫ് എന്നിവര്‍ സംസാരിച്ചു.

പൊന്നാനി ആര്‍ട് ഓഫ് ലിവിംഗ് യോഗാ ഡേ സംഘടിപ്പിച്ചു. നഗരസഭ വൈസ് പ്രസിഡന്റ് രമാദേവി ഉദ്ഘാടനം ചെയ്തു. സേതുമാധവന്‍ അദ്ധ്യക്ഷനായി. പ്രമോദ്, ചന്ദ്രവല്ലി, യോഗാ അദ്ധ്യാപകരായ പത്മനാഭന്‍, മാലതി, അറമുഖന്‍, തിലോത്തമ എന്നിവര്‍ സംസാരിച്ചു.

രാമപുരം: യോഗാദിനത്തോടനുബന്ധിച്ച് രാമപുരം സരസ്വതി വിദ്യാനികേതന്‍ യോഗ പ്രദര്‍ശനം നടത്തി. സി.പി.ഗോപാലകൃഷ്ണന്‍, എ.പി.സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

എടപ്പാള്‍: മാന്തടം ശ്രീശാസ്ത സ്‌കൂളില്‍ യോഗാദിന പരിപാടി ഗംഗാധരന്‍ കൈലാഷി ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാ സംഘം ജില്ലാ പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍ അദ്ധ്യക്ഷനായി.

മഞ്ചേരി: മാതാ അമൃതാനന്ദമയീ മഠത്തില്‍ അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് അമൃതയോഗയുടെ 30-ാം വാര്‍ഷികം ആഘോഷിച്ചു. അയുദ്ധിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് യുവാക്കള്‍ യോഗ പരിശീലനം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.എം.സുബൈദ ഉദ്ഘാടനം ചെയ്തു. എന്‍ടിയു സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ സി.ജീജാഭായി, ടി.പി.വിജയകുമാര്‍, ഡോ.രവികുമാര്‍, ഇന്ദിര എന്നിവര്‍ സംസാരിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രഹ്മചാരിണി വരദാമൃത ചൈതന്യ വിശദീകരിച്ചു.

തിരൂര്‍: നഗരസഭയും മാവുംകുന്ന് ഡിസ്‌പെന്‍സറിയും സംയുക്തമായി യോഗദിനം ആചരിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ.എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഡോ.രഘുപ്രസാദ് അദ്ധ്യക്ഷനായി.

തിരൂരില്‍ ജെസിഐ വനിതാ വിഭാഗം യോഗദിനാചരണം നടത്തി. ബ്യൂട്ടി ക്യൂന്‍ ലേഡീസ് ഹെല്‍ത്ത് ക്ലബ്ബില്‍ നടന്ന ചടങ്ങ് ആര്‍ഡിഒ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്‌ട്ര യോഗ കരാട്ടെ പരിശീലകന്‍ യോഗാചാര്യ പി.ബി.രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. ജെസിഐ വനിതാവിഭാഗം പ്രസിഡന്റ് കെ.പി.ഒ.സാബിറ അദ്ധ്യക്ഷത വഹിച്ചു.ഗണേഷ് വടേരി, ജെസിഐ പ്രസിഡന്റ് ജംഷാദ് കൈനിക്കര, വി.വി.സത്യാനന്ദന്‍, പി.സാജിദ്, അഹമ്മദ് കബീര്‍ അടീപ്പാട്ടില്‍, എന്നിവര്‍ സംസാരിച്ചു.

വണ്ടൂര്‍: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതനില്‍ യോഗാദിനം വിപുലമായി ആചരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ലേഖ, ഡോ.മനോജ്, ഡോ.സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ യോഗാപ്രദര്‍ശനവും നടന്നു.

എടവണ്ണ: പത്തപ്പിരിയം ഭക്തപ്രിയം വിദ്യാനികേതനില്‍ യോഗാ ദിനാഘോഷ പരിപാടികള്‍ ജില്ലാ യോഗാ അസോസിയേഷന്‍ മെമ്പറും തെറാപ്പിസ്റ്റുമായ സമീര്‍ മൂവായിരത്തില്‍ ഉദ്ഘാടനം ചെയ്തു. ബാബുരാജ് ഭക്തപ്രിയം, അനീഷ് പ്രഭാകര്‍, ബാലകൃഷ്ണന്‍, ടി.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗാ പ്രദര്‍ശനവും നടന്നു.

നിലമ്പൂര്‍: യോഗ-സംഗീതദിനാചരണം വിവിധ പരിപാടികളോടെ നിലമ്പൂര്‍ പീവീസ് സ്‌കൂളില്‍ ആചരിച്ചു. സ്‌കൂള്‍ ഖജാന്‍ജി അലി മുബാറക് ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.എ.എം.ആന്റണി സന്ദേശം നല്‍കി. യോഗാ അദ്ധ്യാപകന്‍ സുധീഷിന്റെ നേതൃത്വത്തില്‍ യോഗാ പ്രദര്‍ശനവും പരിശീലനവും നടത്തി. യോഗയും സംഗീതവും ഒന്നിപ്പിച്ചുള്ള യോഗ സംഗീത ശില്‍പ്പത്തോടെയുള്ള പരിപാടികളും നടത്തി.

എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മനോജ് എം.തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗ ആചാര്യന്‍ സുബ്രഹ്മണ്യന്‍ യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നതിന്റെ പ്രാധാന്യം വിശദീകരിച്ചു.

തവനൂര്‍: യോഗാ അദ്ധ്യാപക ഫെഡറേഷന്റെ നേതൃത്വത്തില്‍ പാപ്പിനിക്കാവ് മൈതാനിയില്‍ യോഗദിനാചരണവും പ്രദര്‍ശനവും നടന്നു ചടങ്ങില്‍. കുമാര്‍ വെള്ളാഞ്ചേരി ക്ലാസെടുത്തു, ശ്യാം ദാസ്, സ്വാമി പ്രസാദ്, നിശാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കരുളായി: കെഎംഎച്ച്എസ്എസിലെ എന്‍എസ്എസ്.യൂണിറ്റ് യോഗ ക്ലാസ് സംഘടിപ്പിച്ചു. യോഗാചാര്യന്‍ ആനന്ദ് ഋഷികേശ് ക്ലാസ് നയിച്ചു. വളണ്ടിയര്‍മാരും മറ്റു വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

പൂക്കോട്ടുംപാടം: ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. യോഗാ പരിശീലകന്‍ ജയരാജ് വിദ്യാര്‍ഥികള്‍ക്ക് നിത്യജീവിതത്തില്‍ യോഗാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയും, പരിശീലനം നല്‍കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

Kottayam

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

India

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.