Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മനസ്സും ശരീരവും ശുദ്ധമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 11:22 pm IST
in Ernakulam

കൊച്ചി: നിരന്തരമായ യോഗാഭ്യാസം മനസ്സിലെ സംഘര്‍ഷത്തെ ലഘൂകരിക്കുകയും ശരീരത്തെ നിര്‍മ്മലമാക്കുകയും ചെയ്യുമെന്ന് അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ഡോ. ജഗ്ഗുസ്വാമി. വിവിധ സംഘടനകകളുടെ ആഭിമുഖ്യത്തില്‍ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന മൂന്നാമത് അന്തരാഷ്‌ട്ര യോഗദിന പരിപാടി ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ പരിപാടിയായി തുടങ്ങിയ യോഗദിനാചരണം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. ഫെഡറല്‍ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് സണ്ണി.എന്‍.വി, പതഞ്ജലി യോഗ കേന്ദ്രം അധ്യക്ഷന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, ആര്‍ട് ഓഫ് ലിവിങ്ങ് പ്രസിഡന്റ് പ്രൊഫ.ഉഷാരാജശേഖര്‍, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി മനോഹരപ്രഭു, പി.എം. വേലായുധന്‍, എം. മോഹന്‍, ഡോ എന്‍.സി. ഇന്ദുചൂഡന്‍, എസ്. മനോജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പ്രശസ്ത പിന്നണി ഗായിക അമൃതസുരേഷ് പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. പി. ശിവശങ്കരന്‍ സ്വാഗതവും അമല്‍നായര്‍ നന്ദിയും പറഞ്ഞു.

ഉപേന്ദ്ര യോഗ

വിദ്യാപഠനകേന്ദ്രം

വൈപ്പിന്‍: ഉപേന്ദ്ര യോഗവിദ്യാപഠനകേന്ദ്രം ചെറായിയുടെ ആഭിമുഖ്യത്തില്‍ ലോകയോഗദിനം സമുചിതമായി ആചരിച്ചു. പ്രഥമിക യോഗപഠനം പൂര്‍ത്തീകരിച്ച വനിതകളുടെ യോഗാഭ്യാസ പ്രദര്‍ശനത്തിനും, യോഗപരിശീലനത്തിനും ശേഷം നടന്ന ചടങ്ങില്‍ യോഗാചാര്യ ഉപേന്ദ്രനാചാരി, സീരി മാസ്റ്റര്‍, സദാശിവന്‍, ലത ടീച്ചര്‍, ടി.എസ്.അഭിലാഷ്, സി.പി.ബാബു എന്നിവര്‍ സംസാരിച്ചു.

യുസി കോളജില്‍

ആലുവ: യുസികോളേജില്‍ നടന്ന യോഗദിനാചരണം പ്രിന്‍സിപ്പാല്‍ ഡോ.പി. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം മേധാവി ഡോ.അനില്‍ തോമസ് കോശി അദ്ധ്യക്ഷത വഹിച്ചു.

ക്യാപ്റ്റന്‍ കെ.എസ്. നാരായണന്‍ യോഗാദിന സന്ദേശം നല്‍ കി. സുബേദാര്‍ മേജര്‍ യാദവ്, ഡോ.എം. ബിന്ദു, ഡോ. കുര്യന്‍ സോമന്‍, ലഫ്. ഡോ.ഗീതിക, ഡോ.ഡീനോ എന്നിവര്‍ സംസാരിച്ചു.

യോഗചാര്യ മജ്ഞു നാഥ് യോഗ ക്ലാസ്സ് നയിച്ചു. യുസി കോളേജ് കായിക വിഭാഗം ഏലൂര്‍ 22 (കെ) ബിഎന്‍ ബാറ്റലിയന്‍ എന്‍എസിസി, യുസി കോളേജ് എന്‍എസ്എസ് യൂണിറ്റ്, എന്‍സിസി എന്നിവയുടെ സഹകരണത്തോടെയാണ് യോഗദിനാചരണം നടത്തിയത്.

വിദ്യാധിരാജ

വിദ്യാഭവന്‍

ആലുവ: വിദ്യാധിരാജ വിദ്യാഭവനിലെ 1,800ഓളം കുട്ടികള്‍ 3 ബാച്ചുകളിലായി യോഗദിനാചരണത്തില്‍ പങ്കെടുത്തു. യോഗാചാര്യര്‍ രാജശ്രീ ആര്‍. മേനോന്‍, മോഹനകുമാര്‍.പി. എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പു സംഘടിപ്പിച്ച പ്രഥമ യോഗ ഒളിമ്പ്യാഡില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

അമൃതാനന്ദമയി മഠം

കൊച്ചി: ആദ്യഘട്ടത്തില്‍ ഹിന്ദുത്വ അജണ്ട എന്നുപറഞ്ഞു യോഗയെ തിരസ്‌കരിച്ചവര്‍ അത് സ്വീകരിച്ചു തുടങ്ങിയത് നല്ല ലക്ഷണമാണെന്ന് സംവിധായകന്‍ മേജര്‍ രവി. അന്തരാഷ്‌ട്ര യോഗാദിനതോടനുബന്ധിച്ചു അമൃതാനന്ദമയി മഠം സംഘടിപ്പിച്ച യോഗദിനപരിപാടി ഉദ്ഘാടനം ചെയ്‌യുകയായിരുന്നു അദ്ദേഹം.

ഇടപ്പള്ളി ബ്രഹ്മസ്ഥാനം ഹാളില്‍ നടന്ന പരിപാടിയില്‍ അമൃത വിദ്യാലയ പ്രിന്‍സിപ്പല്‍ വിജയലക്ഷ്മി അദ്ധ്യക്ഷയായി. സിനിമാതാരം അജു വര്‍ഗ്ഗീസ് മുഖ്യാതിഥിയായി. ബ്രഹ്മചാരി അനഘാമൃതചതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ഹരിഹരന്‍ സ്വാഗതവും അമൃത വിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ ഗീതാസുരേഷ് നന്ദിയും രേഖപ്പെടുത്തി.

സംസ്‌കൃത

സര്‍വ്വകലാശാല

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍, അന്താരാഷ്‌ട്ര യോഗദിനം ആചരിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യോഗപരിശീലന ക്ലാസ്സ് നടന്നു. എന്‍എസ്എസ് യൂണീറ്റുകളും, കായികവിഭാഗവും സംയുക്തമായാണ് യോഗദിനാചരണം സംഘടിപ്പിച്ചത്. യോഗ വിഭാഗം കോഓര്‍ഡിനേറ്റര്‍ ഡോ. എസ്. സുരേഷ്‌കുമാര്‍, കായികപഠന വിഭാഗം മേധാവി ഡോ. എം.ആര്‍. ദിനു, ഡോ. ലൂക്കോസ് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സരിത ടി. പി. നന്ദിയും പറഞ്ഞു.

ആദി ശങ്കര

കോളജ്

കാലടി: ആദി ശങ്കര എന്‍ജിനീയറിങ് കോളേജിലെ എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ അന്താരാഷ്‌ട്ര യോഗദിനം ആചരിച്ചു. പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ പി.സി. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ദിവകാരമേനോന്‍, ഡോക്ടര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. ശ്രീലക്ഷ്മി റ്റി എന്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍കുമായി യോഗ പരിശീലനം നടത്തി. സിജോ ജോര്‍ജ്ജ്, അനിത പി, ഉണ്ണികൃഷ്ണന്‍ എസ്. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എന്‍എസ്എസ് യൂണിയന്‍

ആലുവ: എന്‍എസ്എസ് ആലുവ താലൂക്ക് യൂണിയന്‍ മാനവ വിഭവശേഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക യോഗ ദിനാചരണം നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.എന്‍. വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.