കണ്ണൂര്‍: നവീകരിച്ച കണ്ണൂര്‍ ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടം 27ന് നാടിന് സമര്‍പ്പിക്കും. 9 കോടി രൂപ ചെലവഴിച്ച് 24 ക്വാര്‍ട്ടേഴ്‌സുകളും ഓഫീസ് കെട്ടിടവുമടക്കമുള്ള മൂന്ന് നില കെട്ടിട സമുച്ചയമാണ് നിര്‍മ്മിച്ചത്.
കാലപ്പഴക്കത്താല്‍ തകര്‍ച്ചയിലായിരുന്ന കെട്ടിടം പൊളിച്ച് പുതുക്കിപ്പണിയാന്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് പദ്ധതിയിട്ടത്. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എയുടെ ശ്രമഫലത്താലാണ് പദ്ധതി സര്‍ക്കാര്‍ അതിവേഗം നടപ്പിലാക്കിയത്. 2015 സപ്തംബര്‍ 11നാണ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്.
27ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫയര്‍ഫോഴ്‌സ് കെട്ടിടം നാടിന് സമര്‍പ്പിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഫയര്‍ ഫോഴ്‌സ് ഡയരക്ടര്‍ ജനറല്‍ എ ഹേമചന്ദ്രനടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.
















