കട്ടപ്പന: പത്തുചെയിന്‍ പട്ടയ പ്രശ്‌നത്തില്‍ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് ബിജെപി ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു.
1962ലെ സെന്‍ട്രല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം റിസര്‍വോയറുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവയുടെ 200 മീറ്റര്‍ പ്രത്യേക സംരക്ഷിത മേഖലയായി സംരക്ഷിക്കണമെന്ന നിയമം നിലവിലുണ്ട്. പ്രശ്‌ന പരിഹാരത്തിന് റിസര്‍വോയറുകള്‍, ഡൈവേര്‍ഷന്‍ ഡാമുകള്‍ എന്നിവ വേര്‍തിരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. കൂടാതെ ഭൂമിയില്‍ വൈദ്യുതി വകുപ്പിനുള്ള അവകാശം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചാല്‍ മാത്രമേ റവന്യൂ വകുപ്പിന് പട്ടയ നടപടി തുടരാന്‍ കഴിയൂ. നിലവില്‍ ജലസംഭരണികളെ തടാകത്തിന്റെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വേമ്പനാട്ടുകായലും ഇടുക്കി ജലാശയവും ഒരേ വിഭാഗത്തില്‍പ്പെടും.
വിഷയത്തില്‍ വ്യക്തത വരുത്തി ഉത്തരവിറക്കുന്നതിനു പകരം ഉദ്യോഗസ്ഥരെ പഴിചാരി ഭരണപരാജയം മറയ്‌ക്കാന്‍ ജനങ്ങളെ തെരുവിലിറക്കുന്നത് അവസാനിപ്പിക്കണമെന്നും ഷാജി നെല്ലിപ്പറമ്പില്‍ ആവശ്യപ്പെട്ടു.
















