ജയ്പൂര്‍: യുവതിയെ വീട്ടില്‍ കടന്നുകയറി മാനഭംഗപ്പെടുത്തിയ യുവാവിന് 15 വര്‍ഷം കഠിന തടവ്. പ്രമോദ് സൈ്വന്‍ എന്ന നീലുവിനാണ്(32) ജെയ്പ്പൂര്‍ സെഷന്‍സ് കോടതി തടവും 30,000 രൂപയും വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് അനുഭവിക്കണം. അഞ്ചു വര്‍ഷം മുന്‍പായിരുന്നു സംഭവം. ഒരു വീട്ടില്‍ കടന്നുകയറി നവവധുവിനെയാണ് ഇയാള്‍ മാനഭംഗപ്പെടുത്തിയത്. മാനഭംഗത്തിന് പത്തു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും വീട്ടില്‍ കടന്നുകയറിയതിന് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: