ന്യൂദല്‍ഹി: പേ ടിഎമ്മും റിലയന്‍സ് ജിയോയും പരസ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരണം തേടി. മുന്‍കൂര്‍ അനുമതിയോടെയാണോ പരസ്യങ്ങൡ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതെന്നാണ് ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയങ്ങള്‍ കമ്പനികളോട് ആരാഞ്ഞത്.
വിലക്കിയിട്ടുളള ചില ചിഹ്നങ്ങളും മറ്റും പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോടും ഉപഭോക്ത്യകാര്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ കറന്‍സി രഹിത ഇടപാടുകള്‍ക്ക് അഭിനന്ദനം അറിയിച്ച് കൊണ്ട് പേടിഎം നല്കിയ പരസ്യത്തിലും തങ്ങളിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന ജിയോയുടെ പരസ്യത്തിലുമാണ് മോദി ചിത്രങ്ങള്‍ ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: