ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലിന് ശേഷം കള്ളപ്പണം കണ്ടെത്തുന്നതിനായി ആദായനികുതി വകുപ്പ് നടത്തിയത് 1,100 പരിശോധനകള്‍. സംശയകരമായ നിക്ഷേപങ്ങളില്‍ 5,100 നോട്ടീസുകള്‍ അയച്ചു. ഈ മാസം പത്ത് വരെ നടത്തിയ പരിശോധനകളില്‍ 5,400 കോടിയുടെ അനധികൃത സമ്പാദ്യം വെളിപ്പെട്ടതായി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ അറിയിച്ചു.
610 കോടി രൂപയുടെ സമ്പാദ്യം പിടിച്ചെടുത്തു. ഇതില്‍ 513 കോടി രൂപ നോട്ടുകളാണ്. നോട്ട് അസാധുവാക്കിയതിന് ശേഷം 12.44 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയതായി സഹമന്ത്രി സന്തോഷ് ഗാഗ്വാറും വ്യക്തമാക്കി. നവംബര്‍ എട്ടിനാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച ജയ്റ്റ്ലി കള്ളപ്പണവും കള്ളനോട്ടും തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള ധനസമാഹരണവും തടയാനാണ് നോട്ട് റദ്ദാക്കിയതെന്നും പറഞ്ഞു.
കള്ളപ്പണം തടയുന്നതിന് നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. നിക്ഷേപങ്ങളിലെ അന്വേഷണവും പരിശോധനകളും പുരോഗമിക്കുകയാണ്. കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ രൂപീകരണം, ബിനാമി നിയമം, കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയ നടപടികളും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: