ബംഗളൂരു: മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ്.എം. കൃഷ്ണ ബിജെപിയില്‍ ചേരും. കര്‍ണാടക ബിജെപി പ്രസിഡന്റ് ബി.എസ്. യദിയൂരപ്പ അറിയിച്ചതാണിത്.
എസ്.എം. കൃഷ്ണ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. താമസിയാതെ തന്നെ അദ്ദേഹം ബിജെപിയിലെത്തും. യദിയൂരപ്പ പറഞ്ഞു. എസ്.എം. കൃഷ്ണ ഇന്ന് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
ജനുവരി 29 നാണ് കൃഷ്ണ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. തഴയപ്പെട്ടുവെന്ന തോന്നലാണ് കൃഷ്ണയെ പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
84കാരനായ കൃഷ്ണ 1968 ല്‍ മാണ്ഡ്യ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി പാര്‍ലമെന്റിലെത്തിയത്. 1999 ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ചു. 2004 വരെ മുഖ്യമന്ത്രി പദവി അലങ്കരിച്ചു. മന്മോഹന് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചു. 2012 മ്രന്തിസ്ഥാനം രാജിവച്ചു. 2004-2008 കാലയളവില്‍ മഹാരാഷ്ട്ര ഗവര്‍ണറായും സേവനമനുഷ്ഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: