ന്യൂദല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചതായി ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് അറിയിച്ചു. ഇപ്പോഴുള്ള നിയന്ത്രണങ്ങളും താത്കാലികമാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ആഴ്ചയില്‍ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 24,000 രൂപയാക്കി നിജപ്പെടുത്തിയത് ഒഴികെ മറ്റെല്ലാ നിയന്ത്രണങ്ങളും നീക്കി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. നോട്ടുകളുടെ വിതരണവും നിയന്ത്രണവും റിസര്‍വ് ബാങ്കിന്റെ ചുമതലയിലാണെന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയാക്കി പരിമിതപ്പെടുത്തിയത് ഉടന്‍ പിന്‍വലിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
എന്നാല്‍ മാസം ഒരു ലക്ഷം രൂപ പിന്‍വലിക്കുന്നവരുടെ എണ്ണം കുറവാണ്. അതുകൊണ്ടുതന്നെ പ്രായോഗിക തലത്തില്‍ എല്ലാ നിയന്ത്രണങ്ങളും നീങ്ങിയതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: