ന്യൂദല്‍ഹി: ഓരോ മൊബൈല്‍ നമ്പറുടമയേയും കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം ഒരു വര്‍ഷത്തിനകം നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നൂറു കോടിയിലേറെ മൊബൈല്‍ വരിക്കാരാണ് രാജ്യത്തുള്ളത്. പ്രീ പെയ്ഡ് സിം കാര്‍ഡുകള്‍ ഉള്ളവരടക്കം മുഴുവന്‍ മൊബൈല്‍ വരിക്കാരുടെയും മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണം, കോടതി ആവശ്യപ്പെട്ടു.
പ്രീ പെയ്ഡ് കണക്ഷന്‍ ഉള്ളവര്‍ റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ തങ്ങളുടെ വിശദാംശങ്ങള്‍ ഉള്ള ഫോം പൂരിപ്പിച്ചു നല്‍കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരണം. സിം കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് ലോക്‌നീതി നല്‍കിയ കേസില്‍ കോടതി വ്യക്തമാക്കി.
















