സ്വന്തം ലേഖകന്‍
ഇടുക്കി: ശാന്തന്‍പാറയില്‍ ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ ശ്മശാനം സ്ഥാക്കാന്‍ വീണ്ടും നീക്കം തുടങ്ങി. ശാന്തന്‍പാറ ടൗണില്‍ അനധികൃതമായി നിര്‍മ്മിച്ച മുസ്ലിം പള്ളിയ്‌ക്ക് സമീപമാണ് ശ്മശാനം നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്. പുരാതനമായ ശാന്തന്‍പാറ ഗണപതിക്ഷേത്രത്തിന് തൊട്ടടുത്താണ് നിയമ വിരുദ്ധ നടപടി ആരംഭിച്ചിരിക്കുന്നത്. 1960ലാണ് ഇവിടെ നിസ്‌ക്കരിക്കുന്നതിനായി പള്ളി നിര്‍മ്മിച്ചത്. സംസ്‌കാര ചടങ്ങുകള്‍ പള്ളിക്ക് സമീപം നടത്തരുതെന്ന് ക്ഷേത്രവിശ്വാസികള്‍ അന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരു സമുദായങ്ങളുമായി ചര്‍ച്ചയും നടന്നിരുന്നു. നിസ്‌ക്കാരത്തിന് വേണ്ടി മാത്രമേ പള്ളി ഉപയോഗിക്കൂ എന്ന ധാരണയുമുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം പള്ളി കോടികള്‍ ചെലവഴിച്ച് പുതുക്കിപ്പണിതു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനുമതിയില്ലാതെയാണ് പുനര്‍നിര്‍മ്മാണം നടന്നത്. പള്ളിപണിയ്‌ക്ക് ശേഷം പള്ളിയ്‌ക്ക് സമീപം ഒരു സത്രീയെ അടക്കം ചെയ്തപ്പോഴാണ് പ്രദേശത്ത് ശ്മശാനം വരുന്ന വിവരം പുറംലോകം അറിയുന്നത്. നാട്ടുകാരും ഭക്തജനങ്ങളും സംഘടിച്ചു. ദേവികുളം സബ് കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. അടിക്കിയ മൃതദേഹം നീക്കം ചെയ്യേണ്ടന്നും തുടര്‍ന്ന് ഇവിടെ സംസ്‌കാര ചടങ്ങുകള്‍ നടത്തരുതെന്നുമായിരുന്നു നിര്‍ദ്ദേശം. ശാന്തന്‍പാറ മുസ്ലിം ജമാ അത്ത് ഭാരവാഹികളും ഗണപതി ക്ഷേത്ര ഉപദേശക സമിതിയും ഇത് അംഗീകരിച്ചിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ശാന്‍ന്‍പാറ പള്ളിയുടെ പരിധിയില്‍പെട്ടയാള്‍ മരിച്ചപ്പോള്‍ ഇതേ സ്ഥലത്ത് സംസ്‌കരിക്കാന്‍ നീക്കം നടത്തി. സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവ് മറികടക്കാനുള്ള നീക്കം ഹിന്ദുസംഘടനകള്‍ ശാന്തന്‍പാറ പോലീസിലും വില്ലേജിലും അറിയിച്ചു. പോലീസ് പള്ളിക്കാരുടെ നീക്കം തടഞ്ഞു.
മൃതദേഹങ്ങള്‍ അടക്കാറുള്ള മുരിക്കിന്‍ തൊട്ടിയെന്ന സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഏത് സമയത്തും പള്ളിയില്‍ മൃതദേഹം എത്തിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് ഗണപതി ക്ഷേത്ര സെക്രട്ടറി ശിവന്‍കുട്ടി പറഞ്ഞു.
പള്ളിക്ക് സമീപത്ത് തന്നെ ശ്മശാനം വേണമെന്ന ആവശ്യവുമായി പള്ളി ഭാരവാഹികള്‍ മന്ത്രി എംഎം മണി മുഖേന സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയാണ്.
















