ആലപ്പുഴ: പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ജില്ല ആരോഗ്യ വകുപ്പ് അഞ്ചിന പരിപാടിക്ക് രൂപം നല്‍കി. ത്രിതല പഞ്ചായത്തുകള്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുക.
കൊതുകിന്റെ ഉറവിടനശീകരണം, പരിസര ശുചീകരണം, ബോധവത്കരണവും ലഘുലേഖ വിതരണവും, ഫീവര്‍ സര്‍വ്വേ, ഗപ്പി മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം എന്നിവയാണ് പരിപാടികള്‍.പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രൈമറി ഹെല്‍ത്ത് സെന്ററാണ് പരിപാടിക്ക് നേതൃത്വം നല്‍കുക.
ഒരാഴ്ചക്കാലമാണ് പരിപാടികള്‍ നടക്കുക. ആരോഗ്യ സാക്ഷരത എന്ന പേരിലാണ് സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനം സംഘടിപ്പിക്കുക. തുല്യതാ പഠനകേന്ദ്രങ്ങളില്‍ ശുചീകരണവും ബോധവത്കരണ ക്ലാസും, പഞ്ചായത്ത് തലത്തില്‍ തുടര്‍ വിദ്യാകേന്ദ്രങ്ങളില്‍ ശുചീകരണം എന്നിവ സംഘടിപ്പിക്കും. 27 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
















