ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ത്രീകള്‍ക്കടക്കം വീട്ടിലിരുന്നു ജോലി ചെയ്യാവുന്ന സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിച്ച് പുതിയ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.
വ്യവസായ-വാണിജ്യ വകുപ്പ് പുന്നപ്ര വ്യവസായ പ്ലോട്ടില്‍ 13 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ബഹുനില വ്യവസായ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യവസായം ആരംഭിക്കുന്നതിനായി അപേക്ഷ നല്‍കി 30 ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി പി. തിലോത്തമന്‍ വ്യവസായ-വാണിജ്യ ഡയറക്ടര്‍ കെ.എന്‍. സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















