Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Wayanad

80 ലും ചാത്തുവേട്ടന് നടക്കണം: പത്രം വായിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 02:08 pm IST
inWayanad

കല്‍പ്പറ്റ:പത്രവായന ദിനചര്യയുടെ ഭാഗമാണ്,സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ ചാത്തുവേട്ടന്‍ എന്നുവിളിക്കുന്ന എം.ചാത്തുനായര്‍ക്ക്. ഒന്നും രണ്ടുമല്ല, മലയാളത്തിലിറങ്ങുന്ന ഭൂരിഭാഗം പത്രങ്ങളും ദിവസവും വായിക്കും.എണ്‍പതാം വയസ്സിലും തുടരുന്ന ജീവിത രീതി.

രണ്ടുപത്രങ്ങള്‍ വീട്ടില്‍ വരുത്തുന്നുണ്ട്.വീടിന് സമീപം വായനശാലകളില്ലാത്തതിനാല്‍ മറ്റുപത്രങ്ങള്‍ വായിക്കാനായി ദിവസവും രാവിലെ സ്വന്തം ഗ്രാമമായ മണിയങ്കോട് നിന്ന് നടന്ന് അഞ്ചുകിലോമീറ്റര്‍ അകലെ കല്‍പറ്റ നഗരത്തിലെത്തും. വയനാട് പ്രസ്സ്‌ക്ലബ്‌  ഉള്‍പ്പെടെ ഓഫീസുകളിലെത്തി  പത്രങ്ങള്‍ വായിക്കും.സുഹൃത്തുക്കളുമായി കുശലം പങ്കുവെച്ചും പൊതുപരിപാടിയുണ്ടെങ്കില്‍ അതിലും പങ്കെടുത്തശേഷം മടക്കം.അപൂര്‍വ്വമായി മാത്രമേ വാഹനത്തില്‍ കയറുകയുള്ളു.എണ്‍പതാം വയസ്സിലും കാര്യമായ ശാരീരികാവശതകളില്ലാത്തതിനു ഒരുകാരണം ഈനടത്തമാണെന്ന് ചാത്തുനായര്‍.ടി.വി.യില്‍ വാര്‍ത്തകള്‍ കാണാറുണ്ടെങ്കിലും വാര്‍ത്തകള്‍ വായിച്ചുതന്നെ അറിയണമെന്ന പക്ഷക്കാരാനാണിദ്ദേഹം.പൊതുഅവധിദിവസങ്ങളുടെ പിറ്റേന്ന് പത്രം ഇല്ലാതെ വരുമ്പോള്‍ ആദിവസം വിഷമം തോന്നും.

വടകര തിരുവള്ളൂര്‍ സ്വദേശിയായ ചാത്തുനായര്‍ക്ക് പ്രതികൂലജീവിത സാഹചര്യം കാരണം സ്‌കൂള്‍ വിദ്യാഭ്യാസം നാലാം ക്ലാസ്സില്‍  നിര്‍ത്തേണ്ടിവന്നു.പിന്നീട് വായനയിലൂടെ അറിവിന്റെ ലോകത്ത് സഞ്ചരിച്ചു.അന്നത്തെ ഭക്ഷ്യ വിതരണ സ്ഥാപനമായ ഐക്യനാണയസംഘത്തില്‍ താല്‍ക്കാലിക ജീവനക്കാരനായി ചെറുപ്പത്തില്‍ വയനാട്ടിലെത്തി.കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ എം.കെ.ജിനചന്ദ്രന്റെ വിജയമന്ദിരം എസ്‌റ്റേറ്റില്‍ അതിനുശേഷം ചേര്‍ന്നു.പിന്നീട് അതിന്റെ കീഴിലുള്ള വിജയ സ്‌റ്റോര്‍ ജീവനക്കാരനായി.മാനേജരായി വിരമിച്ചു.

ജോലിക്കാലത്തും ചാത്തുനായര്‍ വായനയെ കൈവിട്ടില്ല.പത്രവായനക്കൊപ്പം ആനുകാലികങ്ങളും ആദ്ധ്യാത്മീയ പുസ്തകങ്ങളും വായിക്കുന്നത് പതിവാക്കി.യാത്രപോയിവരുമ്പോള്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടുവരുമായിരുന്നു. അങ്ങിനെ അവരെയും വായനയുടെ ലോകത്തിലൂടെ നടത്തിച്ചു.വീട്ടില്‍ സ്വന്തമായി നല്ലൊരു പുസ്തകശേഖരവും സജ്ജമാക്കി.എല്ലാവര്‍ഷവും പതിവ് തെറ്റാതെ ചെയ്യുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.കാര്‍ക്കിടകമാസത്തിലെ രാമായണ പാരായണം.ചെറുപ്പം മുതല്‍തന്നെ രാഷ്‌ട്രീയ സ്വയം സേവക് സംഘാംഗമാണ്. സംഘത്തിന്റെ വയനാട്ടിലെ ആദ്യശാഖ മണിയങ്കോട്ട് ആരംഭിച്ചതുമുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്നുണ്ട് .സംഘത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ ആതിഥ്യം നല്‍കിയിരുന്നു.അവരുമായി ഇപ്പോഴും വ്യക്തിബന്ധം സൂക്ഷിക്കുന്നുണ്ട്.ജനസംഘം,ബി.ജെ.പി.,വിശ്വഹിന്ദു പരിഷത്ത്,കേരള ക്ഷേത്ര സംരക്ഷണ സമിതി,ഭാരതീയ കിസാന്‍ സംഘ് എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചു.മണിയങ്കോട്ടപ്പന്‍ ക്ഷേത്ര പുനരുദ്ധരണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി

കല്‍പറ്റ ക്ഷീരോദ്പാദക സഹകരണ സംഘം പ്രസിഡന്റ്,കല്‍പറ്റ ബ്‌ളോക്ക് കോ-ഓപ്‌റേറ്റീവ് ഹൗസിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു.

കല്‍പറ്റശ്രീശങ്കര വിദ്യാമന്ദിര്‍ ആരംഭിക്കുന്നതിനും മുന്‍നിരയിലുണ്ടായിരുന്നു.

വായനയിലൂടെ സ്വയം മനസ്സിലാക്കി നേടിയെടുക്കുന്ന അറിവ് മറ്റൊന്നിനും പകരമാവില്ലെന്ന പക്ഷക്കാരനാണ് ചാത്തുനായര്‍.കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്വദേശിനി രുഗ്മിണി അമ്മയാണ് ഭാര്യ.റവന്യൂവകുപ്പ് ജീവനക്കാരന്‍ എം.സി.ശ്രീരാമകൃഷ്ണന്‍, പത്രപ്രവര്‍ത്തകന്‍ എം.സി.വിജയകൂമാര്‍ എന്നിവരാണ് മക്കള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

Kerala

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.