ന്യൂദല്‍ഹി: സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിന് ബിജെപി സംസ്ഥാന പ്രസ്ഡന്റ് കുമ്മനം രാജശേഖരന്റെ മറുപടി. മുഖ്യമന്ത്രി ജനങ്ങളെ വിരട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സമാധാനപരമായി നടക്കുന്ന സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതക്കുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കുകയാണ്. വിരട്ടല്‍ അവസാനിപ്പിക്കേണ്ടത് പിണറായിയാണ്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും സമരം ചെയ്യുന്നതും വിരട്ടലാണെന്ന് മുഖ്യമന്ത്രി എന്തുകൊണ്ടാണ് കരുതുന്നതെന്ന് മനസിലാകുന്നില്ലെന്നും കുമ്മനം വാര്‍ത്താലേഖകരോട് പറഞ്ഞു.
കേരളത്തിലെ ക്രമസമാധാന പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നത് വിരട്ടലോ സമ്മര്‍ദ്ദ തന്ത്രമോ അല്ല. നീതി നിഷേധിക്കപ്പെടുമ്പോള്‍ എല്ലാ വാതിലുകളും മുട്ടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനും ബാധ്യതയുണ്ട്.
മനുഷ്യാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, വനിതാ കമ്മീഷന്‍, പട്ടികജാതി കമ്മീഷന്‍ എന്നിവര്‍ക്ക് കേരളത്തിലെ അക്രമങ്ങളില്‍ പരാതികള്‍ നല്‍കിയതായും കുമ്മനം പറഞ്ഞു.
















