Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദളിതരുടെ വീടുകളൊഴിവാക്കി എഴുന്നള്ളത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 11:16 am IST
in Kerala

ജനാധിപത്യ രാഷ്‌ട്രീയ സഭ ജില്ലാ പ്രസിഡന്റ് പ്രസീത കൊയിലേരിയന്‍ സത്യഗ്രഹപ്പന്തലില്‍

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുളള അഴീക്കല്‍ ശ്രീപാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ ഭരണസമിതിയുടെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 5 ദിവസമായി കണ്ണൂര്‍ കലക്‌ടേറ്റ് പടിക്കല്‍ ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന നിരാഹാര സമരത്തിന് ജനപിന്തുണയേറുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി സാമൂഹ്യ-സാസ്‌ക്കാരിക സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയത്. സിപിഎം നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

അതേസമയം 11, 12 തീയ്യതികളില്‍ നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തിരുവായുധമെഴുന്നളളത്ത് ചടങ്ങ് നടന്നു. പ്രദേശത്തെ നാനൂറോളം വരുന്ന പുലയ സമുദായത്തില്‍പ്പെട്ട കുടുംബങ്ങളുടെ വീടുകളെ ഒഴിവാക്കിക്കൊണ്ട് മറ്റ് സമുദായക്കാരുടെ വീടുകളില്‍ മാത്രം കയറിയാണ് ചടങ്ങ് നടന്നത്.

ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാറാണ് കഴിഞ്ഞ അഞ്ചാം തീയ്യതി മുതല്‍ സമരം ആരംഭിച്ചത്. അദ്ദേഹം 72 മണിക്കൂര്‍ സത്യഗ്രഹ സമരം പൂര്‍ത്തിയാക്കിയ ശേഷം ജനാധിപത്യ രാഷ്‌ട്രീയ സഭ ജില്ലാ പ്രസിഡണ്ടും തദ്ദേശവാസിയുമായ പ്രസീത കൊയിലേരിയനാണ് ഇപ്പോള്‍ സമരം നടത്തുന്നത്.

72 മണിക്കൂര്‍ സമരം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സമരക്കാരുമായി ചര്‍ച്ചക്ക് ജില്ലാ ഭരണകൂടം തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചും ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷം നിര്‍ത്തിവെച്ച അയിത്തം ഇത്തവണ വീണ്ടും പുനസ്ഥാപിച്ച ക്ഷേത്രാധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ചും സമരം തുടരുകയായിരുന്നു. പട്ടികജാതിക്കാരായ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ഷേത്രഭാരവാഹികളുടെ അയിത്താചരണത്തിനെതിരെ ഇന്നലെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

സമരക്കാരുടെ ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ കലക്ടറുമായി കൂടിക്കാഴ്ചയ്‌ക്ക് സമയം അനുവദിച്ചുതരണമെന്ന സമരനേതാക്കളുടെ ആവശ്യം ജില്ലാ ഭരണകൂടം ഇന്നലെയും നിഷേധിച്ചു. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങി ചര്‍ച്ചയ്‌ക്ക് തയ്യാറാവാത്ത ജില്ലാ കലക്ടറുടെ നിലപാടില്‍ ജെആര്‍എസ് പ്രതിഷേധിച്ചു. ദളിത് വിഭാഗം നടത്തുന്ന സമരത്തെ തിരിഞ്ഞുനോക്കാത്ത ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ നടപടിയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ക്ഷേത്രോത്സവത്തിന്റെ സമാപന ദിവസമായ 12 വരെ സമരം നടത്തുമെന്ന് ജെആര്‍എസ് ഭാരവാഹികള്‍ അറിയിച്ചു. പുലയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ ജാതിയുടെ പേരില്‍ അകറ്റിനിര്‍ത്തി ഉത്സവം നടത്തുന്നതിനെതിരെ പ്രദേശത്ത് സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.