കോഴിക്കോട്: ആകാശവാണിക്കും ദൂരദര്‍ശനും കാലത്തിനൊത്ത് ഉയരാന്‍ കഴിയണമെന്നും മികച്ച സേവനങ്ങള്‍ ഇവയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
അസോസിയേഷന്‍ ഓഫ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എഞ്ചിനീയറിങ് എംപ്ലോയീസ് (ആര്‍ടി) അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൊതുജന സേവന പ്രക്ഷേപണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുകാലത്ത് രാജ്യത്തിന്റെ നട്ടെല്ലായിരുന്ന ആകാശവാണിക്കും ദൂരദര്‍ശനും ഇന്ന് ഗുണനിലവാരമുള്ള സേവനം നല്‍കാന്‍ കഴിയാത്തതിന് രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ഒരുപോലെ കുറ്റക്കാരാണ്. ബജറ്റിലും മറ്റും അനുവദിക്കുന്ന പണം ചില ഉദ്യോഗസ്ഥര്‍ ധൂര്‍ത്തടിക്കുന്നു.
ഓള്‍ ഇന്ത്യാ റേഡിയോയുമായി പണ്ടത്തെ തലമുറക്ക് വൈകാരികമായ ബന്ധമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറക്ക് റേഡിയോയും ദൂരദര്‍ശനും എന്താണെന്നുതന്നെ അറിയില്ല. രാജ്യത്തിന്റെ വൈവിധ്യത്തിന്റെ ഭാഗമായ പതാകാവാഹകരാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. അവ തിരിച്ചുവരിക തന്നെ ചെയ്യും.
ഉദാരീകരണ കാലത്ത് സര്‍ക്കാര്‍ എല്ലാ രംഗത്തു നിന്നും പിന്‍മാറണമെന്ന് അഭിപ്രായം ഉയരുന്നു. ആ കാഴ്ചപ്പാടാണ് ആകാശവാണിയെയും ദൂരദര്‍ശനെയും പിന്നോട്ടാക്കിയത്. എന്നാല്‍ ഉദാരീകരണത്തിന്റെ വക്താക്കളെ പരാജയപ്പെടുത്തിക്കൊണ്ട് ഇവ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ടി ദേശീയ പ്രസിഡന്റ് ഉമേഷ് ചന്ദ്ര സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ ലൈബ്രറി ഹാളില്‍ നടന്ന സെമിനാറില്‍ ആര്‍ടീ സ്റ്റേറ്റ് സെക്രട്ടറി പി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ദൂരദര്‍ശന്‍ മുന്‍ എജിഡി കെ. കുഞ്ഞികൃഷ്ണന്‍ പ്രബന്ധം അവതരിപ്പിച്ചു.
കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ടി. ശേഖരന്‍, ആര്‍ടി വൈസ് പ്രസിഡന്റ് ശേഷഗിരി, എം. ജി. ഹരികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















