Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍ക്കോട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ച് മോദി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 08:15 am IST
inKasargod

കാസര്‍കോട്: കാസര്‍ക്കോടുകാരുടെ ചിരകാലാഭിലാഷമായ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പൂവണിയിച്ച് മോദി. കാസര്‍കോട് ജില്ലയ്‌ക്ക് സ്വന്തമായി ഒരു പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വേണമെന്ന 60 വര്‍ഷമായുള്ള ജനങ്ങളുടെ ഒറ്റക്കെട്ടായ ആവശ്യമാണ് മോദി സര്‍ക്കാര്‍ നിറവേറ്റി കൊടുക്കുന്നത്. ഏറെനാള്‍ നീണ്ടുനിന്ന കാസര്‍കോടിന്റെ വലിയൊരു മുറവിളിക്ക് ഒടുവില്‍ പരിഹാരമാകുന്നു. യുപിഎ സര്‍ക്കാറിന്റെ ഭാഗമായി ഉണ്ടായിരുന്ന ഇടതുപക്ഷവും, മുസ്ലിം ലീഗ് നേതൃത്വങ്ങളും നടപ്പാക്കാത്ത കാസര്‍ക്കോട്ടുകാരുടെ സ്വപ്‌നമാണ് നരേന്ദ്ര മോദി സര്‍ക്കാറിലൂടെ സാക്ഷാത്ക്കരിച്ചിരിക്കുന്നത്. ജില്ലയ്‌ക്ക് അനുവദിച്ചിരിക്കുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉടന്‍ കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തനമാരംഭിക്കും.

മാര്‍ച്ച് ആദ്യത്തോടു കൂടി കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. സ്വന്തം കെട്ടിടത്തില്‍ സ്ഥിര സൗകര്യം ഒരുക്കിയാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിന്റെ ഭാഗമായി പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന കോഴിക്കോട് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി.മധുസൂദനന്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ട് എത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നത് സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു.

കേരളത്തില്‍ ആദ്യഘട്ടത്തില്‍ തുടങ്ങുന്ന രണ്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ഒന്നാണ് ജില്ലയ്‌ക്ക് ലഭിച്ചത്. നളീന്‍ കുമാര്‍ കട്ടീല്‍ എം.പി. ഉള്‍പ്പെടെയുള്ളവര്‍ വഴി നിരവധി നിവേദനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബിജെപിയുടെ ഭാഗത്തുനിന്നുമുണ്ടായ ഇടപെടലുകള്‍ വഴി പാസ്‌പോര്‍ട്ട് സേവാകേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുകയായിരുന്നു. ഇത്രയും കാലം കാസര്‍കോട് ജില്ലയിലെ ആളുകള്‍ പയ്യന്നൂരിലുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്. ജില്ലയില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ ജോലി ആവശ്യത്തിനും സന്ദര്‍ശനത്തിനും തീര്‍ത്ഥാടനത്തിനും ഒക്കെയായി ഗള്‍ഫിലേക്കും മറ്റു വിദേശ രാ്ജ്യങ്ങളിലേക്കും പോകുന്നുണ്ട്. കീലോമീറ്ററുകള്‍ താണ്ടി ഇവിടത്തെ ആളുകള്‍ക്ക് പയ്യന്നൂരിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്ക് പോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. കനത്ത തിരക്കിനിടയില്‍ പാസ്‌പോര്‍ട്ട് നേടിയെടുക്കുകയെന്നതും എളുപ്പമായിരുന്നില്ല. പയ്യന്നൂരിലെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ലഭിച്ച അപേക്ഷകളില്‍ ഭൂരിഭാഗവും കാസര്‍കോട് ജില്ലയില്‍നിന്നുള്ളവരുടേതാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 നവംബറിലെ കണക്കുപ്രകാരം 61,742 അപേക്ഷകളാണ് പയ്യന്നൂരിലെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ലഭിച്ചത്. ഇതില്‍ 44,844 അപേക്ഷകളും കാസര്‍കോട് ജില്ലയില്‍ നിന്നായിരുന്നു. 2015 ലും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നത് കാസര്‍കോട്ട് നിന്നാണ്. ആകെ ലഭിച്ച 71,378 അപേക്ഷകളില്‍ 52,173 അപേക്ഷകള്‍ കാസര്‍കോട് ജില്ലയില്‍നിന്നാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ആശ്വസമേകി കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.