Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ലക്ഷങ്ങളുടെ പരീക്ഷ ശുഭസൂചകമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 07:47 am IST
inVicharam

ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കാണ്. സംഗതിവശാല്‍ കൂടുതല്‍ ഒഴിവുകളും ഈ മേഖലയിലാണുള്ളത്. ഏതാണ്ട് ഏഴായിരത്തിലധികം ഒഴിവുകളാണ് ഇത്തവണ ഉള്ളതെന്നാണ് അറിയുന്നത്. അതിലേക്ക് സംസ്ഥാനത്ത് നിന്ന് പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്നത് പതിനെട്ട് ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ്. വാസ്തവത്തില്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണിത്.

അഭ്യസ്തവിദ്യരുടെ ജോലിക്കായുള്ള കാത്തിരിപ്പ് തുടരുമ്പോള്‍ ചെറിയ ഒഴിവുകളിലേക്കു പോലും വന്‍തള്ളിക്കേറ്റമാണ് ഉണ്ടാവുന്നത്. ഉപഭോക്തൃ സംസ്ഥാനമായ ഈ കേരളത്തില്‍ ജോലിയുടെ കാര്യത്തിലും പരിമിതമായ അവസരമാണുള്ളത്. പതിനെട്ടുലക്ഷം പേര്‍ പരീക്ഷക്കുതയ്യാറെടുക്കുന്നതിന്റെ ആദ്യഘട്ടം കഴിഞ്ഞ ദിവസം നടന്നു.

തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് എല്‍ഡിക്ലാര്‍ക്ക് പരീക്ഷ നടന്നത്. 2,29,101 ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരം ജില്ലയിലും 1,69,284 പേര്‍ മലപ്പുറം ജില്ലയിലും അപേക്ഷിച്ചിരുന്നു. ഇതില്‍ അറുപത് ശതമാനത്തിനടുത്ത് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുകയുണ്ടായി. എസ്എസ്എല്‍സിയാണ് അടിസ്ഥാനയോഗ്യതയെന്നതിനാല്‍ വന്‍ തോതില്‍ അപേക്ഷകര്‍ ഉണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. ഭാവിയില്‍ ഇതിന്റെ യോഗ്യത വര്‍ധിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അണിയറ വൃത്തങ്ങള്‍ സൂചന നല്കുന്നുണ്ട്.

ഉല്‍പാദന മേഖലയില്‍ പരിമിതമായ അവസരവും പ്രോത്സാഹനവും മാത്രമുള്ള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വെള്ളക്കോളര്‍ ജോലിക്കായി ഇങ്ങനെ ആര്‍ത്തലച്ച് ഉദ്യോഗാര്‍ത്ഥികള്‍ എത്തുന്നത് എത്രത്തോളം ആശാവഹമാണെന്ന് ആലോചിക്കേണ്ടിവരും. വെള്ളക്കോളര്‍ ജോലിയ്‌ക്കായി ദാഹിക്കുന്നവര്‍ മറ്റ് മേഖലകളിലേക്ക് പോകാന്‍ വിമുഖരാണ് എന്നതാണ് കാണേണ്ടത്. അടുത്തിടെ കൊച്ചിയില്‍ മെട്രോ റെയില്‍വെ സര്‍വീസ് ഉദ്ഘാടനം ചെയ്യപ്പെട്ടു.

അതിന് നേതൃത്വം നല്‍കിയ ശ്രീധരനെയും ഏലിയാസ് ജോര്‍ജിനെയും നമ്മള്‍ വാനോളം പുകഴ്‌ത്തി. അതില്‍ തന്നെ ശ്രീധരനെ ഓരോരുത്തരും നെഞ്ചേറ്റുകതന്നെയായിരുന്നു. എന്നാല്‍ അതിന്റെ ജോലിയില്‍ എത്ര മലയാളികള്‍ പങ്കാളികളായി. കേരളത്തിനു വേണ്ടി അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച തൊഴിലാളികളെ വേണ്ടവിധത്തില്‍ ആദരിക്കുകയും അവര്‍ക്ക് കേരളീയ രീതിയില്‍ സദ്യവട്ടങ്ങള്‍ ഒരുക്കി സല്‍ക്കരിക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ തൊഴിലാളികളുടെ പ്രാതിനിധ്യം ദയനീയമായിരുന്നെന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കാന്‍ ആരും തുനിഞ്ഞില്ല.

ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച ഗുമസ്തപ്പണിക്കായുള്ള തള്ളിക്കയറ്റവും താല്‍പര്യവും പ്രസക്തമാവുന്നത്. വിയര്‍പ്പ് ഒഴുക്കാതെ ജോലി ചെയ്യുകയും സാധ്യമായവയ്‌ക്ക് പോലും കരാര്‍ കൊടുക്കുകയും ചെയ്യുന്ന ഒരു രീതിയാണിവിടെ. സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ പിന്നെ പണിയൊന്നും എടുക്കണ്ട എന്ന നാട്ടു പ്രയോഗം ശരിവെക്കുന്നതാണ് പലസര്‍ക്കാര്‍ ഓഫീസുകളിലെയും സ്ഥിതിഗതികള്‍.

ഇങ്ങനെ ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കേരളം പര്യാപ്തമാണോ? ഓരോവര്‍ഷവും ആയിരങ്ങള്‍ പെന്‍ഷന്‍പറ്റുന്നു. അവര്‍ക്ക് നല്‍കേണ്ട പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും വര്‍ധിച്ചുവരികയാണ്. എന്നാല്‍ സര്‍ക്കാറിന് ഈ ‘ഠാ’ വട്ടത്തുനിന്നുവേണം ഇതിനുള്ള ധനം സമാഹരിക്കാന്‍. ഏതു മേഖലയിലെ ജോലികള്‍ക്കായും ഇതരസംസ്ഥാനതൊഴിലാളികള്‍ കേരളത്തില്‍ ദിനം പ്രതി കുമിഞ്ഞു കൂടുകയാണ്. മലയാളികളാണെങ്കില്‍ അതൊക്കെ കണ്ട് നിസ്സംഗാവസ്ഥയിലും. ഈ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റുമുണ്ടായേ തീരൂ.

അടിസ്ഥാനപരമായി മലയാളികള്‍ മാറിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ സ്ഥിതി തികച്ചും പരുങ്ങലിലായിരിക്കും. ഒരു പ്രത്യേകതൊഴിലിലേക്കു മാത്രം ശ്രദ്ധയൂന്നാതെ മൊത്തം സംസ്ഥാനത്തിന്റെ ഗതിവിഗതികളില്‍ ഭാഗഭാക്കായിക്കൊണ്ടുള്ള ഒരു സ്വഭാവ വിശേഷം വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമെ ഇനി രക്ഷയുണ്ടാവുകയുള്ളൂ.

നിര്‍മാണാത്മക സംരംഭങ്ങള്‍ ഇവിടെ വളരുകയുംഅവിടെയൊക്കെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ നിറഞ്ഞു കഴിയുകയും ചെയ്താലത്തെ സ്ഥിതിഗതികളെപ്പറ്റി ചിന്തിക്കുമ്പോള്‍ പോലും ആശങ്കയാണുണ്ടാവുന്നത്. സര്‍ക്കാര്‍ ജോലിക്കു വേണ്ടി മാത്രം ഉഴിഞ്ഞുവെക്കുന്ന ജീവിതമായി മാറ്റാതെ സ്വയം പര്യാപ്തതയിലേക്ക് യുവസമൂഹം ഉയര്‍ന്നു പോയെങ്കില്‍ മാത്രമെ ശുഭകരമായ ഭാവിയുണ്ടാവൂ. പരിമിതപ്പെട്ടുവരുന്ന വിഭവങ്ങളും ഉയര്‍ന്നുപൊങ്ങുന്ന ആവശ്യങ്ങളും തമ്മില്‍ നിരന്തരം സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ഇന്നേ ശ്രദ്ധിച്ചാല്‍ അത്രയും നന്ന്. ഇക്കാര്യത്തില്‍ സര്‍ക്കാറിനും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ സങ്കുചിതവും പരിമിതപ്പെട്ടു പോകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.