Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മഹത്തരമാണ് മലയാളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 06:54 am IST
inVicharam

പിറന്നുവീഴുന്ന കുഞ്ഞ് അമ്മിഞ്ഞ പാലിനൊപ്പം അവ്യക്തമായെങ്കിലും ആദ്യം ഉച്ചരിക്കുന്ന വാക്ക് ‘അമ്മ’ എന്നാണ്. ആ പദം അത്രത്തോളം പവിത്രമാണ്. ആ പദം ഉള്‍ക്കൊള്ളുന്ന ഭാഷ അതിലേറെ മഹത്തരവും. മലയാളത്തെ മറക്കുകയും അവഹേളിക്കുകയും ചെയ്യുന്ന മലയാളികള്‍ പെറ്റമ്മയെ മറക്കുന്ന മക്കളെന്നാണര്‍ഥം. നമ്മുടെ മാതൃഭാഷയായ മലയാളം നിരന്തരം അവഹേളനങ്ങള്‍ക്ക് വിധേയമാകുന്നു. ശ്രേഷ്ഠഭാഷയെന്ന കിരീടം ചൂടിയാണ് മലയാളം ഇന്ന് നില്‍ക്കുന്നത്. ആ കിരീടത്തിന്റെ പ്രൗഢി ഒന്നൊന്നായി നശിപ്പിക്കുകയാണ് നമ്മുടെ ചെയ്തികള്‍. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇടുക്കി തൊടുപുഴ വണ്ണപ്പുറത്തെ സ്‌കൂളിലുണ്ടായ സംഭവം.

ഇംഗ്ലീഷ് സംസാരിച്ചില്ലെന്നാരോപിച്ചാണ് തൊടുപുഴ വണ്ണപ്പുറം ജയറാണി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക അപമാനിച്ചത്. ”ഞാന്‍ അനുസരണയില്ലാത്തയാളാണ്… എല്ലായ്‌പ്പോഴും മലയാളമേ സംസാരിക്കൂ.” എന്ന് പേപ്പറില്‍ ഇംഗ്ലീഷില്‍ എഴുതി ഈ കൊച്ചുകുട്ടിയുടെ പുറത്ത് ഒട്ടിച്ചു. ആ കുട്ടി ചെയ്ത മഹാ അപരാധം മലയാളത്തില്‍ സംസാരിച്ചു എന്നതാണ്. മലയാളം സംസാരിച്ചത് വലിയ തെറ്റായി മാറുന്നത് മലയാളം മാതൃഭാഷയായിട്ടുള്ള സംസ്ഥാനത്താണ്. വണ്ണപ്പുറത്തെ സ്‌കൂളിലെ മാത്രം പ്രശ്‌നമല്ലിത്. ഇംഗ്ലീഷില്‍ മാത്രം സംസാരിക്കാനും ഇംഗ്ലീഷില്‍ ജീവിക്കാനും കഴിയുന്ന തലമുറയെ സൃഷ്ടിക്കാനുള്ള പെടാപ്പാടിലാണ് നമ്മുടെ നാട്ടിലെ ഒരുവിഭാഗം സ്വകാര്യസ്‌കൂളുകളും വലിയൊരുവിഭാഗം രക്ഷിതാക്കളും.

മലയാളം ഒന്നാം ഭാഷയായി എല്ലാ വിദ്യാലയങ്ങളിലും പഠിപ്പിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും മലയാളം ഭരണഭാഷയാക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട നാടാണ് കേരളം. ഇവിടെ എല്ലാ സ്‌കൂളുകളിലും മലയാളം ഒന്നാം ഭാഷയാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറക്കിയത് 2011 ലാണ്. എന്നാല്‍ ഈ ഉത്തരവ് കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. അത് നടപ്പാക്കാനുള്ള സമീപനം കാണുമ്പോള്‍ മാതൃഭാഷയെ അവഗണനയില്‍ നിന്ന് അവമതിപ്പിലേക്ക് എടുത്തിടുകയാണ് അധികാരികള്‍ ചെയ്യുന്നതെന്നു വ്യക്തം.

മലയാളികള്‍ക്ക് മലയാളം അറിയില്ലെന്ന പരിതാപകരമായ അവസ്ഥയ്‌ക്ക് മാറ്റം വരുത്താനാണ് മലയാളത്തെ നിര്‍ബന്ധപഠന വിഷയമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വയമേ മലയാളം പഠിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധമായി മലയാളം പഠിപ്പിക്കേണ്ട ഉത്തരവാദിത്വം അധികാരികള്‍ക്കുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്നാണ് സര്‍ക്കാരുകള്‍ ഒളിച്ചോടുന്നത്. ഇന്നിപ്പോള്‍ മലയാളത്തില്‍ സംസാരിച്ചതിന് ആക്ഷേപകരമായി ശരീരത്തില്‍ എഴുതിയൊട്ടിച്ച് കുട്ടിയെ അപമാനിച്ചു. മലയാളം സംസാരിച്ചാല്‍ നിര്‍ബന്ധപൂര്‍വം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പറഞ്ഞു വിടുന്ന വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. ഇംഗ്ലീഷില്‍ സംസാരിക്കാത്തതിന് വിദ്യാര്‍ഥിയെ കൊണ്ട് സ്‌കൂള്‍ വൃത്തിയാക്കിച്ചവരുമുണ്ട്. ഇതെല്ലാം നടക്കുന്നത് അധികാരികളുടെ ഇച്ഛാശക്തിയില്ലായ്‌മ മൂലമാണ്. കേരളത്തിലെ സിബിഎസ്ഇ വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കാത്തവയുണ്ട്. ആ ഗണത്തില്‍ പെട്ടതാണ് വണ്ണപ്പുറത്തെ ജയറാണി സ്‌കൂളും.

ആശയവിനിമയത്തിനുള്ള ഉപാധി, സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വിജ്ഞാനത്തിന്റെയും മാധ്യമം എന്നീ നിലകളില്‍ മാതൃഭാഷയ്‌ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന തിരിച്ചറിവാണുണ്ടാകേണ്ടത്. എന്നാല്‍ മാതൃഭാഷയുടെ ഈ പ്രാധാന്യം മനസ്സിലാക്കാതെ മലയാളം സംസാരിക്കുന്നതുപോലും അപമാനകരമായി നാം കരുതുന്നു. മലയാളം സംസാരിച്ചതിന്റെ പേരില്‍ പിഴ ഒടുക്കേണ്ടി വന്ന കുട്ടികളും നമ്മുടെയിടയിലുണ്ടാകുന്നത് ഈ തിരിച്ചറിവിന്റെ അഭാവത്താലാണ്. മാതൃഭാഷയ്‌ക്ക് ഇത്രമാത്രം അപമാനം ഏറ്റുവാങ്ങേണ്ടിവന്നത് ഒരുപക്ഷേ മലയാളനാട്ടില്‍ മാത്രമായിരിക്കും.

ഓരോ നാടിനും ഓരോ ഭാഷയുണ്ട്. ആ ഭാഷ ആ നാടിന്റെ, സംസ്‌കാരത്തിന്റെ പ്രതിനിധിയാണ്. മാതൃഭാഷ മറക്കുമ്പോള്‍, അഥവാ മാതൃഭാഷയെ ഉപേക്ഷിച്ച് മറ്റു ഭാഷകള്‍ക്കു പിന്നാലെ പോകുമ്പോള്‍ നമ്മുടെ സംസ്‌കാരത്തെത്തന്നെയാണ് നാം മറന്നുകളയുന്നത്. നാം എന്താണ് എന്ന തിരിച്ചറിവ് അവിടെ നഷ്ടമാകുന്നു. പിറന്ന മണ്ണില്‍ നിന്നകന്ന് വേരുകള്‍ നഷ്ടപ്പെട്ടവരായി മാറുന്നു. മാതൃഭാഷ എന്നാല്‍ മാതാവിന്റെ ഭാഷ എന്നല്ല. മാതാവിനെപ്പോലെ സ്‌നേഹിക്കേണ്ട ഭാഷ എന്നാണ്.

സ്വന്തം ഭാഷയില്‍ ഉറച്ചുനിന്നുകൊണ്ട് മറ്റു ഭാഷകളെ വീക്ഷിക്കാനും പഠിക്കാനുമുള്ള ശ്രമമാണ് നാം നടത്തേണ്ടത്. മലയാളമണ്ണില്‍ നിന്ന് മലയാളത്തിന്റെ ഗന്ധം നഷ്ടമാകുന്നത് മരണത്തേക്കാളും വലിയ ദുരന്തത്തിലേക്കാവും നയിക്കുക. അധിനിവേശങ്ങള്‍ എല്ലാ മേഖലയിലുമുണ്ടാകുകയും അതിന്റെ ദുരന്തത്തില്‍ പെട്ട് മലയാളി മരിക്കുകയും ചെയ്യും. അതിനാല്‍ എല്ലാത്തരം അധിനിവേശങ്ങളെയും ചെറുത്തുനില്‍ക്കാന്‍ നാം മാതൃഭാഷയില്‍ അടിയുറച്ച് നിന്നേ മതിയാവൂ. കാലവും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച് നമ്മുടെ ഭാഷയെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനും നാം പരിശ്രമിക്കുകയും വേണം. കുട്ടി ഇംഗ്ലീഷ് മണിമണിയായി സംസാരിക്കാന്‍ ഭാര്യയുടെ പ്രസവം ഇംഗ്ലണ്ടിലാക്കുന്നതിനെക്കുറിച്ച് കവിതയിലൂടെ പരിഹസിച്ച കവി കുഞ്ഞുണ്ണിമാഷിനെയാണ് ഓര്‍മ വരുന്നത്. മലയാളം അറിയില്ലെന്ന് പറയുന്നതാകരുത് അഭിമാനം. മലയാളം നന്നായി അറിയാം എന്നു പറയുന്നതിലാകണം അഭിമാനപുളകിതരാകേണ്ടത്.

വണ്ണപ്പുറം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്കുണ്ടായ അനുഭവം ഇനിയൊരു കുട്ടിക്കുമുണ്ടാകരുത്. അതിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. വലിയ വിദ്യാലയങ്ങളും വന്‍ വികസനവും വന്നോട്ടെ. അതിനൊപ്പം മലയാളം അറിയുന്ന തലമുറ കൂടിയുണ്ടാകണം. അതിനുള്ള പരിശ്രമങ്ങള്‍ക്ക് ധനവും പരിശ്രമവും ഏറെ വേണം.

”ഹാ! വരും വരും നൂന-

മദ്ദിന,മെന്‍നാടിന്റെ

നാവനങ്ങിയാല്‍ ലോകം

ശ്രദ്ധിക്കും കാലം വരും!” എന്നു പാടിയ മഹാകവിയുടെ വാക്കുകള്‍ സാക്ഷാത്കരിക്കപ്പെടുന്ന കാലത്തിലേക്കാകട്ടെ ഭാഷയ്‌ക്കു വേണ്ടിയുള്ള നമ്മുടെ പരിശ്രമങ്ങള്‍ ചെന്നെത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.