കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്‌റ് സാന്നിധ്യം. കഴിഞ്ഞദിവസം രാത്രിയില്‍ പൊഴുതന കുറിച്യര്‍മല പൂദാനം കോളനിക്കു സമീപം മാവോയിസ്റ്റുകള്‍ എത്തി എന്ന വിവരത്തെ തുടര്‍ന്ന് പോലീസും തണ്ടര്‍ ബോള്‍ട്ടും അന്വേഷണം ആരംഭിച്ചു.
മാവോയിസ്റ്റുകള്‍ എത്തിയ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. വൈകിട്ട് ഏഴ് മണിയോട് കൂടിയാണ് പൊഴുതന കുറിച്യര്‍മല പൂദാനം കോളനിക്കു സമീപം മാവോയിസ്‌റ് നേതാവ് ജയണ്ണയും ആയുധധാരികളായ നാല് പുരുഷന്‍മാരും ഒരു സ്ത്രീയും അടങ്ങിയ സംഘം എത്തിയത്.
സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ കയറിയ സംഘം ഭക്ഷണം ആവശ്യപ്പെടുകയും കഴിക്കുകയും ചെയ്തു. പിന്നീട് സംഘം മടങ്ങി. ഒരുമാസത്തിനിടെ മേപ്പാടി, മുണ്ടക്കൈ, വടുവഞ്ചാല്‍ തുടങ്ങിയ മേഖലകളില്‍ മാവോയിസ്‌റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം ഗൗരവമായി എടുക്കുന്നില്ല. ഇന്നലെ നടന്ന സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം കാടുകയറിയ മാവോയിസ്റ്റുകള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
















