Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൗണ്ട് താബോര്‍ മാനേജ്‌മെന്റിന്റെ ഭൂമികയ്യേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 10:04 pm IST
in Kerala

പത്തനാപുരം: മൗണ്ട് താബോര്‍ മാനേജ്‌മെന്റ് കൈവശപ്പെടുത്തിയ പുറമ്പോക്ക് ഭൂമിയില്‍ കുടില്‍ കെട്ടാനൊരുങ്ങി പൗരസമിതി. മാനേജ്‌മെന്റ് കാലങ്ങളായി അനുഭവിച്ച് വരുന്നത് റവന്യൂഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. പതിനഞ്ച് ദിവസത്തിനകം ഭൂമി തിരിച്ചെടുക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

പത്തനാപുരം താലൂക്കില്‍ പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ മാലൂര്‍ കോളജിന് സമീപത്തെ ഒരേക്കര്‍ 53 സെന്റ് സ്ഥലമാണ് തിരിച്ചെടുക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവായത്. മൗണ്ട് താബോര്‍ ദയറയുടെ ഉടമസ്ഥതയിലുളള മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ ആഡിറ്റോറിയവും വിമന്‍സ് ഹോസ്റ്റലുമാണ് പുറമ്പോക്ക് ഭൂമിയില്‍ നിര്‍മിച്ചിരിക്കുന്നത്.

മാലൂരിലെ സമരസമിതിയുടെ പരാതിയില്‍ പത്തനാപുരം താലൂക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവന്നത്. തുടര്‍ന്ന് മാനേജ്‌മെന്റുമായി മൂന്ന് ഹിയറിംഗുകളും നടത്തിയ ശേഷമാണ് ഉത്തരവിറങ്ങിയത്. ഭരണസ്വാധീനം ഉപയോഗിച്ച് ഉത്തരവ് മരവിപ്പിക്കാനുളള നീക്കങ്ങളും നടന്നുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യക്ഷസമരത്തിന് ഒരുങ്ങുകയാണ് പൗരസമിതി. 20ന് നടക്കുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍ സമരപ്രഖ്യാപനം നടത്തും.

1957ലെ ഭൂനിയമം അനുസരിച്ച് 300 രൂപ പിഴയടയ്‌ക്കണമെന്നും 15 ദിവസത്തിനകം ഭൂമിയില്‍ നിന്ന് ഒഴിഞ്ഞ് സ്ഥലം റവന്യൂവകുപ്പ് ഏറ്റെടുക്കണമെന്നുമാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാണത്തിനായി സ്ഥലത്ത് ഉണ്ടായിരുന്ന 60 മരങ്ങള്‍ മാനേജ്‌മെന്റ് മുറിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് ഇതിലും നടപടി ഉണ്ടാകാനാണ് സാധ്യത.

കേന്ദ്രസര്‍ക്കാരില്‍ നിന്നു യുജിസി പദ്ധതി പ്രകാരം ലഭിച്ച പണം ഉപയോഗിച്ച് പുറമ്പോക്ക് ഭൂമിയില്‍ ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിക്കുകയായിരുന്നു. സ്വന്തം ഭൂമിയാണന്നു കാണിച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു നിര്‍മ്മാണം. കയ്യേറിയ സര്‍ക്കാര്‍ ഭൂമിയോടു ചേര്‍ന്നു തന്നെ മാനേജ്‌മെന്റിന് ഭൂമിയുള്ളതാണ് കയ്യേറ്റം എളുപ്പമാക്കിയത്. പഞ്ചായത്തിലെ പുറമ്പോക്കു ഭൂമിയെപറ്റി വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയിലും കയ്യേറ്റം ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ക്ക് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. നിര്‍മ്മാണസ്ഥലത്ത് വില്ലേജ് ഓഫീസര്‍ ആദ്യം പതിച്ച നോട്ടീസ് നശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ റവന്യൂ മന്ത്രിയായിരുന്ന അടൂര്‍പ്രകാശിന്റെ മൗനസമ്മതത്തോടെയാണ് പുറമ്പോക്ക് ഭൂമിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അടൂര്‍ പ്രകാശിന്റെ തന്നെ ഇടപെടലിലൂടെ ഭൂമി പതിച്ചെടുക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു. എന്നാല്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അത് നടന്നില്ല. പത്തനാപുരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന് ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബരാണ് ഉളളത്.

രാഷ്‌ട്രീയ സ്വാധീനത്തിന്റെ പേരില്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായില്ലങ്കില്‍ പ്രതീകാത്മകമായി ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടി സമരം നടത്താനുളള തീരുമാനത്തിലാണ് പൗരസമിതി. എന്നാല്‍ കയ്യേറ്റത്തെ പറ്റി പ്രതികരിക്കാന്‍ മൗണ്ട് താബോര്‍ മാനേജ്‌മെന്റ് ഇനിയും തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

പുതിയ വാര്‍ത്തകള്‍

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.