തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളെ ഭീകരകേന്ദ്രങ്ങളാക്കി മാറ്റാനാണ് എസ്എഫ്‌ഐയുടെ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ക്രിമിനല്‍സംഘമായി മാറിയ എസ്എഫ്ഐയെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തയ്യാറാകണമെന്നും വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു.
എസ്എഫ്‌ഐ താലിബാനിസത്തിന്റെ വക്താക്കളായി മാറി. യൂണിവേഴ്സിറ്റി കോളേജിലെയും മടപ്പള്ളി കോളേജിലെയും സംഭവങ്ങള്‍ ഇത് തെളിയിക്കുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം ന്യായീകരിക്കാനാകില്ല.
കോളേജുകളില്‍ എസ്എഫ്‌ഐ ഉയര്‍ത്തുന്ന അക്രമങ്ങളാണ് വിദ്യാര്‍ഥി രാഷ്‌ട്രീയത്തിനെതിരെ ചിലകേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരാന്‍ കാരണം, സുധീരന്‍ പറഞ്ഞു.
















