കണ്ണൂര്‍: ജനാധിപത്യ രാഷ്‌ട്രീയസഭ കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിനു മുന്നില്‍ റീത്ത്. ഇന്നലെ രാവിലെയാണ് കണ്ണൂര്‍ നഗരത്തില്‍ യോഗശാലാ റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജെആര്‍എസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിനു മുന്നില്‍ റീത്ത് കണ്ടെത്തിയത്.
തലയോട്ടിയുടെ ചിത്രം ആലേഖനം ചെയ്ത റീത്തില്‍ നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ബൊളീവിയന്‍ ടൈഗര്‍ സേന എന്നും റീത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.
സിപിഎം നിയന്ത്രണത്തിലുളള കണ്ണൂര്‍ അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അയിത്താചരണ വിഷയത്തില്‍ ദിവസങ്ങളോളം ജില്ലാ കലക്‌ട്രേറ്റിനു മുന്നില്‍ ജെആര്‍എസിന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇതിലുളള അമര്‍ഷമാണ് റീത്ത് വെച്ചതിന് പിന്നിലെന്നാണ് സൂചന. സിപിഎം പ്രവര്‍ത്തകരാണ് റീത്ത് വെച്ചതിനു പിന്നിലെന്ന് ജെആര്‍എസ് ആരോപിച്ചു.
















