കോഴിക്കോട്: എന്‍.എസ്. മാധവന്റെ പഞ്ചകന്യകകള്‍ എന്ന കഥാസമാഹാരം ഒന്നാമത് അക്ബര്‍ കക്കട്ടില്‍ അവാര്‍ഡിന് (50,000 രൂപ) തെരെഞ്ഞെടുക്കപ്പെട്ടതായി അക്ബര്‍ കക്കട്ടില്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് ശത്രുഘ്നന്‍, സെക്രട്ടറി എ. കെ. അബ്ദുല്‍ ഹക്കീം എന്നിവര്‍ അറിയിച്ചു. 50000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. അക്ബര്‍ കക്കട്ടിലിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 17ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ സമ്മാനിക്കും.
















