എരുമേലി: ശബരിമലയിൽ കുന്നുകൂടിയ കാണിക്ക എണ്ണി തിട്ടപ്പെടുത്തിയ ജീവനക്കാർക്ക് സ്‌പെഷ്യൽ ജോലിക്കുള്ള വേതനം നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. 450 ഓളം ജീവനക്കാർ പത്ത് ദിവസം രാപകൽ കഷ്ടപ്പെട്ടാണ് കോടിക്കണക്കിനു രൂപ എണ്ണിത്തീർത്തത്.
ശബരിമല തീർത്ഥാടന വേളയിലെ 62 ദിവസത്തെ ജോലി കഴിഞ്ഞ് വീണ്ടും ജോലി ചെയ്യാൻ പറയുന്നത് അനൗചിത്യമാണെന്നും കാണിക്ക എണ്ണിയ ജീവനക്കാർക്ക് അവകാശപ്പെട്ട സ്‌പെഷ്യൽ വേതനം വരുന്ന മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്നും പ്രയാർ പറഞ്ഞു.
















