തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷന് അംഗത്തെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചു. ഇന്നലെ തിരുവനന്തപുര െത്തത്തിയ കേന്ദ്ര അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ദേശീയ വനിത കമ്മീഷന് അംഗം സുഷമാ സാഹുവിനെയാണ് അപമാനിച്ചത്.
കേന്ദ്ര അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള സുഷമാ സാഹുവിന് വാഹനം, സുരക്ഷ, ഭക്ഷണം, അകമ്പടി ഇവ നിഷേധിച്ചു. കമ്മീഷന്റെ സന്ദര്‍ശനം സംബന്ധിച്ച് ഫെബ്രുവരി 10 ന് തന്നെ ചീഫ് സെക്രട്ടറി, ഡിജിപി, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍, സംസ്ഥാന വനിതാ കമ്മീഷന് എന്നിവരെ അറിയിച്ചിരുന്നെങ്കിലും പ്രോട്ടോക്കോള്‍ അനുസരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
വിശ്രമിക്കാനെത്തിയ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നേരത്തെ ഓര്‍ഡര്‍ ചെയ്യാത്തതിനാല്‍ ഭക്ഷണം നല്‍കാനാവില്ലെന്ന് ഗസ്റ്റ്ഹൗസ് അധികൃതര്‍ അറിയിച്ചു. രാവിലെയും ഉച്ചയ്ക്കും ഹോട്ടലില്‍ നിന്നാണ് കമ്മീഷന് ഭക്ഷണം കഴിച്ചത്. വാഹനമോ സഹായിയേയോ സര്‍ക്കാര്‍ വിട്ടു നല്‍കിയതുമില്ല. ഒടുവില്‍ ടാക്സി കാറിലാണ് കമ്മീഷന് സഞ്ചരിച്ചത്. കമ്മീഷണര്‍ ഓഫീസിലെത്തിയ കമ്മീഷന്റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്യാന്‍ പോലും അനുവദിച്ചില്ല.
















