Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 04:16 pm IST
in Kerala

തൃശൂര്‍: ബിജെപി പ്രവര്‍ത്തകനും പട്ടികജാതിക്കാരനുമായ വിദ്യാര്‍ത്ഥിയെ സിപിഎമ്മുകാര്‍ കുത്തിക്കൊന്നു. കുത്തേറ്റ മറ്റൊരു യുവാവ് അതീവ ഗുരുതരാവസ്ഥയില്‍. തൃശൂര്‍ മുക്കാട്ടുകര പാറോടന്‍ വീട്ടില്‍ പരേതനായ ബാലചന്ദ്രന്റെ മകന്‍ നിര്‍മല്‍ (20) ആണ് കൊല്ലപ്പെട്ടത്.

കോപ്പറേറ്റീവ് കോളേജില്‍ ബിഎ വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. കോക്കുളങ്ങര അമ്പലത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് നിര്‍മ്മലിനെയും സുഹൃത്തും ബിജെപി പ്രവര്‍ത്തകനുമായ ചിറയന്‍കണ്ടത്ത് തോമസ് എന്ന മിഥുനെയും ആക്രമിച്ചത്. നെഞ്ചിനും പുറത്തും കുത്തേറ്റ നിര്‍മ്മല്‍ തല്‍ക്ഷണം മരിച്ചു. സുജാതയാണ് നിര്‍മ്മലിന്റെ അമ്മ. സഹോദരങ്ങള്‍ നിധിന്‍, നിഖില്‍.

തോമസ് അതീവഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അക്രമിസംഘത്തില്‍ അഞ്ചോളം പേരുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. സിപിഎം ഒല്ലൂക്കര ഡിവിഷന്‍ കൗണ്‍സിലര്‍ സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. സതീഷ് ചന്ദ്രന് നിര്‍മ്മലിനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നതായും പറയുന്നു.

ആയിരക്കണക്കിന് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്ത വിലാപയാത്രയായി മൃതദേഹം തൃശൂര്‍ നഗരത്തില്‍ നിന്ന് മുക്കാട്ടുകരയിലെ വസതിയിലെത്തിച്ചു.

ആര്‍എസ്എസ് സംസ്ഥാന സേവാപ്രമുഖ് എ.വിനോദ്, വിഭാഗ് കാര്യവാഹ് കെ.ആര്‍. സന്തോഷ്, മഹാനഗര്‍ സംഘചാലക് വി. ശ്രീനിവാസന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി. ശ്രീധരന്‍, വൈസ് പ്രസിഡന്റ് എം.എസ്. സംപൂര്‍ണ, സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ബിഎംഎസ് മുന്‍ അഖിലേന്ത്യാ അദ്ധ്യക്ഷനും ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യനുമായ അഡ്വ.സി.കെ. സജി നാരായണന്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. പ്രകാശ് ബാബു തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ഉച്ചക്ക് രണ്ടു മണിയോടെ മുക്കാട്ടുകരയിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നാട്ടുകാരും സഹപ്രവര്‍ത്തകരുമായ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നിര്‍മ്മലിന്റെ അമ്മയുടേയും സഹോദരങ്ങളുടേയും വിലാപം കണ്ടുനിന്നവരെ കണ്ണീരണിയിച്ചു. വീട്ടുവളപ്പിലെ ചിത സഹോദരനാണ് കൊളുത്തിയത്. പത്തു മാസത്തിനിടയില്‍ തൃശൂര്‍ ജില്ലയില്‍ സിപിഎം കൊലക്കത്തിക്ക് ഇരയാകുന്ന മൂന്നാമത്തെ ബിജെപി പ്രവര്‍ത്തകനാണ് നിര്‍മ്മല്‍. നേരത്തെ പുതുക്കാട്ട് അഭിലാഷും, എടവിലങ്ങില്‍ പ്രമോദും സിപിഎം ആക്രമണത്തിനിരയായിരുന്നു.

സിപിഎം കൗണ്‍സിലര്‍ ഏഴാം പ്രതി

തൃശൂര്‍: നെല്ലങ്കര മുക്കാട്ടുകരയില്‍ ബിജെപി പ്രവര്‍ത്തകന്‍ നിര്‍മ്മല്‍ കൊല്ലപ്പെട്ട കേസില്‍ കോര്‍പ്പറേഷന്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ മണ്ണുത്തി പോലീസ് കേസെടുത്തു. ഒല്ലൂക്കര ഡിവിഷന്‍ കൗണ്‍സിലര്‍ കെ.പി. സതീഷ് ചന്ദ്രന്‍ ഏഴാം പ്രതിയാണ്. സിദ്ധു, സച്ചിന്‍, അരുണ്‍, സന്ദീപ്, യേശുദാസന്‍, ഷിബു എന്നിവരും, കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേരെയും പ്രതി ചേര്‍ത്താണ് കൊലപാതകത്തിന് കേസെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.