കൊച്ചി: പുതുവൈപ്പില്‍ ഐഒസി ടെര്‍മിനലിലെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നു. ബുധനാഴ്ചത്തെ ചര്‍ച്ചവരെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഐഒസി അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി സിപിഎം നേതാവ് എസ്.ശര്‍മ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് പുതുവൈപ്പില്‍ സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്. ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരത്താണ് ചര്‍ച്ച.
















