കൊച്ചി: കരുതലിന്റെയും സ്വാന്തനത്തിന്റെയും സന്ദേശം പകര്‍ന്ന് കൊച്ചി മെട്രോയുടെ സ്നേഹ യാത്ര. ജില്ലയിലെ അഗതി മന്ദിരങ്ങളിലെയും അനാഥാലയങ്ങളിലേയും അന്തേവാസികളും,സ്പെഷ്യല്‍ സ്കൂളുകളിലെ കുട്ടികള്‍ക്കും വേണ്ടിയാണ് കൊച്ചി മെട്രോ ഇന്ന് യാത്ര ഒരുക്കിയത്.
പാട്ട് പാടിയും കാഴ്ച്ചകള്‍ കണ്ടും ഫോട്ടോയെടുത്തും അവര്‍ കൊച്ചി മെട്രോയിലെ ആദ്യ യാത്ര ആഘോഷമാക്കി. മന്ത്രി കെ കെ ഷൈലജയും സ്നേഹ യാത്രയില്‍ പങ്കുചേര്‍ന്നു.
കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടി സ്നേഹ യാത്ര ഒരുക്കിയ മെട്രോയുടെ മാതൃകാപരമായ നടപടിയില്‍ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. സിനിമാ നടി രജീഷയും സ്നേഹ യാത്രയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു
ജില്ലയിലെ അഗതി മന്ദിരങ്ങളിലെയും അനാഥാലയങ്ങളിലെയും സ്പെഷ്യല്‍ സ്കൂളുകളിലെയും ഉള്‍പ്പടെ 2000ത്തിലധികം ആളുകള്‍ക്ക് വേണ്ടിയാണ് മെട്രോ സ്നേഹയാത്ര ഒരുക്കിയിരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: