തിരുവനന്തപുരം: എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡിയെ ഡിജിപിയായി നിയമിച്ചതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നും തന്റെ വിയോജിപ്പ് മറി കടന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമനം നടത്തിയതെന്നും മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. വിജിലന്‍സിന് നല്കിയ മൊഴിയിലാണ് ജിജി തോംസണ്‍ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ശങ്കര്‍ റെഡ്ഡിയെ നിയമച്ചതില്‍ ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെയാണ് സ്ഥാനക്കയറ്റം നല്‍കിയതെന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. അതിനിടെയാണ് ജിജി തോംസണ്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
















