തിരുവനന്തപുരം: പകര്‍ച്ചപ്പനിയെ തുടര്‍ന്ന് സംസ്ഥാനത്ത് ശനിയാഴ്ച 10 പേര്‍ മരണത്തിനു കീഴടങ്ങി. പത്തുവയസുകാരി ആയിഷ സനയും പതിനൊന്നുകാരന്‍ അമല്‍ കൃഷ്ണയും ഉള്‍പ്പെടെ 10 പേരുടെ ജീവനാണ് ഇന്നലെ മാത്രം പകര്‍ച്ചപ്പനി കവര്‍ന്നെടുത്തത്.
ഇന്നലെ മാത്രം സംസ്ഥാനത്തു 18,873 പേര്‍ പകര്‍ച്ചപ്പനിക്കു ചികില്‍സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതില്‍ 138 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 680 പേര്‍ക്ക് രോഗം സംശയിക്കുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എഴുപത് പേര്‍ക്ക്.
അടിയന്തര സാഹചര്യം നേരിടാന്‍ ഐഎംഎയുമായി സഹകരിച്ച് പനിബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പു ഡയറക്ടര്‍ പറഞ്ഞു.
പനി തടയുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യമന്ത്രി എറണാകുളത്ത് വാര്‍ത്താ സമ്മേളനവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
















