Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുമതിയുണ്ടായിരുന്നു, മുഖ്യമന്ത്രിക്കും അറിയാമായിരുന്നു: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:56 pm IST
in Kerala

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയുടെ ഉജ്വലമായ ഉദ്ഘാടനത്തിന്റെ തിളക്കം കെടുത്താന്‍ സിപിഎം മുന്‍ കൈയെടുത്ത് ആസൂത്രണം ചെയ്ത കള്ളപ്രചരണത്തിന്റെ മുനയൊടിഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്തിനെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ അഴിച്ചു വിട്ട അപവാദ നീക്കമാണ് ദയനീയമായി പൊളിഞ്ഞത്.

പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന എസ്പിജിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി പോലീസാണ് കുമ്മനത്തിനു യാത്രയൊരുക്കിയതെന്ന വെളിപ്പെടുത്തലോടെയാണ് സിപിഎമ്മിനു മുഖം നഷ്ടപ്പെട്ടത്. കുമ്മനവും ഒ. രാജഗോപാലുമടക്കം മെട്രോയില്‍ യാത്ര ചെയ്യേണ്ടവരുടെ പട്ടിക എസ്പിജി, കൊച്ചി സിറ്റി പോലീസിനു ഇന്നലെ രാവിലെ തന്നെ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തിലാണ് നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് കുമ്മനം പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ എത്തിയത്.

കൊച്ചി മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് അനുമതിയുള്ളതിനാലാണെന്ന് കുമ്മനം രാജശേഖരന്‍ വിശദീകരിച്ചതോടെയാണ് അപവാദത്തിനു പിന്നിലെ കള്ളക്കളി പുറത്തു വന്നത്. പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്തതിന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും കുമ്മനം പറഞ്ഞു.

കുമ്മനം പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തത് സുരക്ഷാ വീഴ്ചയാണെന്നും അക്കാര്യം അന്വേഷിക്കണമെന്നും ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട കടകംപള്ളി സുരേന്ദ്രനാണ് അനാവശ്യ വിവാദത്തിനു തുടക്കമിട്ടത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും ട്രോളുകള്‍ പ്രവഹിച്ചിരുന്നു.

യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ പേരുള്ളതിനാലാണ് ഒപ്പം പോയതെന്ന കുമ്മനത്തിന്റെ വിശദീകരണത്തോടെ ഈ നീക്കം പരാജയപ്പെട്ടു. യാത്ര ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുവാദം നല്‍കിയിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സര്‍ക്കാരിനും വ്യക്തമായി അറിയാം, കുമ്മനം പറഞ്ഞു.

കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയത്. നാവികസേന വിമാന താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനും, പരിപാടി കഴിഞ്ഞ് യാത്രയയ്‌ക്കാനും ഒപ്പമുണ്ടായിരുന്നു. അനുമതിയുണ്ടായിരുന്നതിനാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന എസ്പിജിയോ, പോലീസോ യാത്ര തടഞ്ഞില്ല. ആവശ്യമായ സഹായങ്ങളും അവര്‍ ചെയ്തു തന്നിരുന്നു.

പ്രധാനമന്ത്രി എത്തുന്നിടത്ത് വെറുതെ ഒരാള്‍ക്ക് പ്രവേശിക്കാന്‍ പറ്റില്ല. പ്രധാനമന്ത്രിയോടൊപ്പം ആരൊക്കെ യാത്രചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. രാജ്യം ഭരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യുന്നതില്‍ എന്താണ് തെറ്റ്. ആരുടെയും അനുവാദം കൂടാതെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ പറ്റുമെങ്കില്‍ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളില്ല എന്നാണര്‍ഥം.

അങ്ങനെയാണെങ്കില്‍ അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്.

യാത്രാ വിവാദത്തെപ്പറ്റി മുഖ്യമന്ത്രി പ്രതികരിക്കണം. മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്. വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇത്തരം ഗൂഢശക്തികളുടെ കളിപ്പാവയായി മാറരുത്. മറ്റാര്‍ക്കെങ്കിലും സീറ്റ് കൊടുത്തോ, നിഷേധിച്ചോ എന്ന കാര്യം അറിയില്ല. തനിക്ക് അനുവാദമുണ്ടോ എന്നു മാത്രമാണ് നോക്കിയതെന്നും കുമ്മനം പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

Samskriti

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.