Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആള്‍ക്കൂട്ടത്തിലെ ആത്മജ്ഞാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:06 pm IST
in Vicharam

ബഹുമുഖപ്രതിഭകളായ അനേകം സന്യാസശ്രേഷ്ഠന്മാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതില്‍ ഏറെ ആദരവുപിടിച്ചുപറ്റുകയും, ആശ്രിതരേയും ആരാധകരേയും സൃഷ്ടിക്കുകയും ചെയ്ത മഹാത്മാവായിരുന്നു വെള്ളിയാഴ്ച സമാധിയായ സ്വാമി നിര്‍മ്മലാനന്ദഗിരി. ആധ്യാത്മിക നഭോമണ്ഡലത്തിലെ സുവര്‍ണ നക്ഷത്രമായിരുന്നു സ്വാമിജി. ഏവര്‍ക്കും ചൂടും വെളിച്ചവും പകര്‍ന്ന് അരനൂറ്റാണ്ടിലേറെക്കാലം മാര്‍ഗ്ഗദീപമായി അദ്ദേഹം നമ്മോടൊപ്പമുണ്ടായി.

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കാത്തവരും വാത്‌സല്യം നുകരാത്തവരും കാരുണ്യസ്പര്‍ശമേല്‍ക്കാത്തവരും നന്നേ വിരളം. വേദാന്ത തത്ത്വങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുംവിധം ലളിതമായി വ്യാഖ്യാനിച്ചും വിശദീകരിച്ചും ആയിരങ്ങള്‍ക്ക് അദ്ദേഹം പ്രേരണാസ്രോതസായി. അതുവഴി നമ്മുടെ നാട്ടില്‍ ഒരു വിചാരവിപ്ലവം സൃഷ്ടിക്കുവാന്‍ ആ മഹാത്മാവിന്റെ സാന്നിധ്യവും സാമീപ്യവും മാര്‍ഗ്ഗദര്‍ശനവും ഇടയാക്കി. കേരളത്തിലുടനീളം ആദ്ധ്യാത്മിക പ്രഭാഷണങ്ങളും, ആയുര്‍വേദ ചികിത്സയുമായി സഞ്ചരിച്ചിരുന്ന ശങ്കരസമ്പ്രദായത്തിലെ സന്ന്യാസിയാണ് നിര്‍മ്മലാനന്ദഗിരി. ഒരുവിധത്തിലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. കയറം പാറയിലെ ഒരു ചെറിയ വീട്ടിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. വേദാന്തത്തില്‍ അഗാധപാണ്ഡിത്യം നേടിയിട്ടുള്ള അപൂര്‍വം സന്യാസിമാരില്‍ ഒരാളായിരുന്നു നിര്‍മലാനന്ദഗിരി സ്വാമികള്‍. സംസ്‌കൃതം, വൈദ്യം, മര്‍മചികിത്സ എന്നിവയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ നിരവധിപേരെ ആധ്യാത്മികതയിലൂന്നിയ ജീവിതചര്യയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.

വാരാണസിയിലെ തിലകാണ്‌ഡേശ്വരത്തായിരുന്നു ആദ്യകാലം. അവിടുത്തെ മഠാധിപതി അച്യുതാനന്ദഗിരി മഹാരാജിന്റെ ശിഷ്യന്‍ ശ്രീധരാനന്ദ ഗിരിയില്‍ നിന്നാണ് സന്യാസം സ്വീകരിച്ചത്. ഇതോടൊപ്പം ആയുര്‍വേദ പഠനവും പൂര്‍ത്തിയാക്കി. വൈദ്യവുമായി ബന്ധപ്പെട്ട നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവ പിന്നീട് വിലപ്പെട്ട ഗ്രന്ഥങ്ങളായി. സര്‍വമേഖലകളെയും സ്പര്‍ശിച്ച സ്വാമിജിയുടെ പ്രഭാഷണവും ചികിത്സയും ഏറെ പ്രസിദ്ധമാണ്. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള രോഗികള്‍ നിത്യേന ചികിത്സക്കായി ഇവിടെ എത്താറുണ്ട്. ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങള്‍ ഒരുപോലെ കൈകാര്യം ചെയ്തിരുന്നു സ്വാമിജി.

ഒരു മേഖലയെയും അദ്ദേഹം തള്ളിയിരുന്നില്ല. സര്‍വ്വതിലെയും നല്ല അംശങ്ങളെ സ്വാംശീകരിച്ച് നല്‍കുകയായിരുന്നു. നിലയ്‌ക്കല്‍ പ്രക്ഷോഭത്തിന് സന്യാസിസമ്മേളനം വിളിച്ചുകൂട്ടി പ്രക്ഷോഭം ശക്തിപ്പെടുത്തുന്ന ചുമതല സ്വാമിജി ഏറ്റെടുത്തു. നിലയ്‌ക്കല്‍ ക്ഷേത്രത്തിലേക്ക് സന്യാസിയാത്ര നയിച്ചു. തുടര്‍ന്ന് നടന്ന ബഹുജന മുന്നേറ്റത്തിന് സ്വാമിയുടെ പ്രസംഗങ്ങള്‍ ആവേശം പകര്‍ന്നു. കുറിച്ചി ആതുരാശ്രമത്തിലും മൂലമറ്റം ആശ്രമത്തിലും അവസാനകാലം ഒറ്റപ്പാലത്തും പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഏതൊരു വിഷയവും ആഴത്തില്‍ പഠിക്കുക എന്നത് സ്വാമിജിയുടെ സ്വഭാവമായിരുന്നു. അടുത്ത് പരിചയമുള്ളവരുമായി വിശദമായ ചര്‍ച്ചയും ആശയവിനിമയവും നടത്തിയിരുന്നു. സന്യാസിമാരിലെ ബുദ്ധിജീവിയും ബുദ്ധിജീവികളിലെ സന്യാസിയുമായിരുന്നു. ഒരു പ്രാവശ്യം വായിച്ചാല്‍ മതി അത്രയും ഭാഗം ഏതവസരത്തിലും ഒരു പ്രയാസവുമില്ലാതെ ഓര്‍ത്തുപറയാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു. അതുപോലെ തന്നെ പരിചയപ്പെടുന്നവരും; അവരെ എക്കാലവും സ്വാമിജി ഓര്‍ത്തിരിക്കും.

ജ്ഞാനിയായിരിക്കെ കര്‍മ്മരംഗത്ത് നിസ്തന്ദ്രമായി പ്രവര്‍ത്തിച്ചതിലൂടെ സാമൂഹ്യ, സാംസ്‌കാരിക, ആദ്ധ്യാത്മിക, ധാര്‍മ്മിക രംഗങ്ങില്‍ ഒരുപോലെ പ്രശോഭിക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. തന്മൂലം വലിയൊരു സൗഹൃദസമ്പത്ത് സ്വാമിജിക്ക് ഉണ്ടായി. ജാതിമതരാഷ്‌ട്രീയഭേദമില്ലാതെ എല്ലാ രംഗത്തുമുള്ള പ്രമുഖര്‍ സ്വാമിജിയുമായി അടുത്ത ബന്ധം പുലര്‍ത്തി. ഉന്നതരായ രാഷ്‌ട്രീയ നേതാക്കളും മതമേധാവികളും ആചാര്യശ്രേഷ്ഠന്മാരും സ്വാമിജിയെ വളരെ ആദരവോടെയാണ് കണ്ടത്. പൂര്‍വ്വാശ്രമത്തില്‍ കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്ന സ്വാമിജിക്ക് വാഴൂര്‍ തീര്‍ത്ഥപാദാശ്രമവുമായി അടുത്തബന്ധമായിരുന്നു.

കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഓണംതുരുത്ത് മൂലയില്‍ കരോട്ട് പത്മനാഭപിള്ള -ജാനകിയമ്മ ദമ്പതികളുടെ മകനായി ജനിച്ച മുരുകന്‍ എന്നു വിളിക്കുന്ന രാധാകൃഷ്ണന്‍ നായരാണ് പിന്നീട് സ്വാമി നിര്‍മലാനന്ദ ഗിരി ആയത്. വിദ്യാനന്ദ സ്വാമികളുടെ കാലത്ത് അദ്ദേഹം നിരന്തരം തീര്‍ത്ഥപാദാശ്രമത്തില്‍ എത്തുമായിരുന്നു. പിന്നീട് കാശിയിലേക്ക് തിരിച്ചു. ആള്‍ക്കൂട്ടങ്ങളില്‍നിന്ന് ഒഴിഞ്ഞ് ആശ്രമജീവികളാകുന്ന സന്യാസിമാരുടെ കൂട്ടത്തിലായിരുന്നില്ല നിര്‍മ്മലാനന്ദഗിരി സ്വാമികള്‍. അദ്ദേഹം ആള്‍ക്കൂട്ടത്തിലെ തത്വജ്ഞാനിയായിരുന്നു. സ്വാമിജിയുടെ സ്മരണക്കുമുന്നില്‍ ഞങ്ങള്‍ പ്രമാണം അര്‍പ്പിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)
Mollywood

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

Kerala

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

World

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

India

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യുവജനമാര്‍ച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

ക്രൈംബ്രാഞ്ചില്‍ ഇളക്കി പ്രതിഷ്ഠ, നോണ്‍ ഐപിഎസ് എസ്പിമാര്‍ക്കും അഡീഷണല്‍ എസ്പിമാര്‍ക്കും സ്ഥലംമാറ്റം

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

താഴെയിറക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ സ്റ്റാറായി നരേന്ദ്ര മോദി ; ഒറ്റരാത്രികൊണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സ്

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ

ചർച്ചയൊന്നും വേണ്ട , രാജി മതി ; പാറ്റാപാർട്ടി ചർച്ചയ്‌ക്ക് വഴങ്ങിയതോടെ ഹാലിളകി രാഹുൽ

പീയൂഷ് ഗോയലിന്റെ എഐ വീഡിയോ വൈറലാക്കിയതിന് പിന്നിൽ പാകിസ്ഥാനി അക്കൗണ്ടുകൾ; വസ്തുതാ പരിശോധനയിൽ തെളിയുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കുതന്ത്രങ്ങൾ

ഏകാ മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ടാന്‍സാനിയന്‍ നിരത്തുകളിലും കുതിക്കും

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.