മാവേലിക്കര: സാമ്പത്തിക തട്ടിപ്പില്‍ മാവേലിക്കരയിലെ വസ്ത്ര വ്യാപാരി അറസ്റ്റില്‍. മാവേലിക്കര പുതിയകാവില്‍ മംഗല്യ ടെക്‌സ്‌റ്റൈല്‍സ് നടത്തുന്ന തട്ടാരമ്പലം ഉഷശ്രീയില്‍ സുരേഷിനെ (മംഗല്യസുരേഷ്-45) ആണ് മാവേലിക്കര എസ്‌ഐ: എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ തട്ടാരമ്പലം ജങ്ഷനില്‍ വച്ച് ഓടിച്ചിട്ടു പിടിച്ചത്. ഇയാള്‍ക്കെതിരെ കട്ടപ്പന കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. മാവേലിക്കരയില്‍ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
















