തൈക്കാട്ടുശേരി: പതഞ്ജലി യോഗവിദ്യാപീഠം, മഹാദേവ വിദ്യാമന്ദിര്‍ പബ്ലിക് സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ വാരാചരണം സംഘടിപ്പിക്കും. 18 ന് രാവിലെ 7.30 ന് പുന്നക്കീഴില്‍ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എബ്രഹാം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. പതഞ്ജലി വിദ്യാപീഠം പ്രസിഡന്റ് കെ. എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനാകും. പതഞ്ജലി യോഗ ട്രെയിനിങ് ആന്റ് റിസര്‍ച്ച് സെന്റര്‍ അദ്ധ്യക്ഷന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി വിശിഷ്ടാതിഥിയാകും. ബിജിമോള്‍ സാജന്‍, വിമല്‍ രവീന്ദ്രന്‍, വിജയകുമാര്‍ , ഡി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, വി. എസ്. പ്രമോദ്, കൃഷ്ണകുമാര്‍, കെ.പി. വത്സല. തുടങ്ങിയവര്‍ സംസാരിക്കും.
















