ആലപ്പുഴ: എക്‌സൈസ് എന്‍ഫോഴ്‌മെന്റ് ആന്‍ഡ് അന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ചേര്‍ത്തല, മരത്തോര്‍വട്ടം, തണ്ണിര്‍മുക്കം എന്നിവടങ്ങളില്‍ നടത്തിയ റെയിഡില്‍ കഞ്ചാവുമായി ഏഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.
ഇവര്‍ 18 മുതല്‍ 20 വയസുവരെ പ്രായമുള്ളവരും സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികളുമാണ്. ഇവരില്‍ നിന്നും 20 പൊതി കഞ്ചാവും കഞ്ചാവ് വലിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും, ബൈക്കും പിടികൂടി.
രാത്രി വൈകിയും കഞ്ചാവു ഉപയോഗിക്കുന്നതിനു വേണ്ടി ഇവര്‍ ഇവിടെ ഏറുമാടത്തിന്റെ രൂപത്തില്‍ മരത്തിന്റെ മുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. തണ്ണിര്‍മുക്കം പുത്തന്‍ വെളിയില്‍ യദുകൃഷ്ണന്‍, തണ്ണിര്‍മുക്കം ശ്രികൃഷ്ണവീട്ടില്‍ അക്ഷയ്, തണ്ണിര്‍മുക്കം മംഗലശേരില്‍ മെവിന്‍, ചേര്‍ത്തല തെക്ക് മറ്റത്തില്‍ വീട്ടില്‍ രാഹുല്‍ ജ്യോതി, തണ്ണിര്‍മുക്കം പുത്തന്‍ വെളി വീട്ടില്‍ അരുണ്‍ രമേശ്, കൊല്ലം കല്ലട മറവൂര്‍മുറിയില്‍ കൈലാസ് വിട്ടില്‍ വര്‍ഗ്ഗിസ് എബ്രഹാം, ചിറയിന്‍കീഴ് കവലയൂര്‍ ഗംഗാഭവനം അക്ഷയ് എന്നിവരാണു കഞ്ചാവുമായി പിടിയിലായത്.
സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ കെ.ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ എക്‌സൈസ് ഇന്‍സ്പ്ക്ടര്‍, കെ.ബി അജിത്ത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജി, ഫെമിന്‍, എന്‍. ബാബു, കുഞ്ഞുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസറന്മാരായ, അനില്‍ ലാല്‍, എം. റെനി, എം.കെ. സജി, അരുണ്‍ വി, ടി. ജിയേഷ്, സി.എല്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
















