Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുഞ്ഞുങ്ങളിൽ സംസ്കാരം വളർത്തുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 06:12 pm IST
in Samskriti

ഒരു വ്യക്തിയുടെ ജീവിത വിജയത്തിനടിസ്ഥാനം അയാള്‍ ചെറുപ്പത്തില്‍ ഉള്‍ക്കൊള്ളുന്ന നല്ല സംസ്‌കാരമാണ്. അതാണ് ഏതൊരച്ഛനും അമ്മയും മക്കള്‍ക്കു കൊടുക്കേണ്ട ഏറ്റവും അമൂല്യമായ സ്വത്ത്. ഇതിനുള്ള ശ്രമം കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കുന്ന സമയം മുതല്‍ ആരംഭിക്കണം.

മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ അമ്മമാര്‍ ഒഴിവാക്കണം. കാരണം വയറ്റില്‍കിടക്കുന്ന കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അതു പ്രതികൂലമായി ബാധിക്കും. അതിനാലാണു ഗര്‍ഭിണിയായിരിക്കുന്ന സമയം, സ്ത്രീകള്‍ സന്തോഷവതികളായിരിക്കണം, ആദ്ധ്യാത്മിക സാധനകള്‍ അനുഷ്ഠിക്കണം, സത്സംഗങ്ങള്‍ കേള്‍ക്കണം, സദ്ഗ്രന്ഥങ്ങള്‍ വായിക്കണം എന്നും മറ്റും പറയുന്നത്. അങ്ങനെയായാല്‍ അമ്മമാരില്‍ നല്ല സംസ്‌കാരം വളരുമെന്നു മാത്രമല്ല, അതിന്റെ സൂക്ഷ്മതരംഗങ്ങള്‍ കുഞ്ഞിനെയും സ്വാധീനിക്കും; കുഞ്ഞിലും അത്തരം സംസ്‌കാരം ഉണരും.

കുഞ്ഞുങ്ങള്‍ക്ക് ഓര്‍മ്മ വയ്‌ക്കുന്ന നാള്‍ മുതല്‍ സത്കഥകളിലൂടെ അവര്‍ക്കു ധാര്‍മ്മിക കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. പുരാണകഥകളും സാരോപദേശ കഥകളുമൊക്കെ കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളില്‍ അവരറിയാതെ തന്നെ നല്ല മൂല്യങ്ങള്‍ വളരും. പുരാണേതിഹാസങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യവും ഇതുതന്നെയാണ്.

പണ്ടുകാലങ്ങളില്‍ ഒരു വീട്ടില്‍ അച്ഛനെയും അമ്മയെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും മറ്റു ബന്ധുക്കളും ഒക്കെ ഉണ്ടായിരുന്നു. ഇതിലൂടെ കുട്ടികള്‍ക്കു ലഭിക്കുന്നതു കുടുബ ബന്ധങ്ങളുടെ വളക്കൂറുള്ളമണ്ണാണ്. അവരില്‍ നിന്നും കേള്‍ക്കുവാന്‍ കഴിയുന്ന ധാരാളം കുഞ്ഞുകഥകളും മറ്റും കുഞ്ഞുങ്ങളില്‍ ധാര്‍മ്മിക ബോധമുണര്‍ത്താന്‍ സഹായിക്കും.

അച്ഛനും അമ്മയും ജോലിക്കുപോകുന്ന ഇന്നത്തെ സാഹചര്യത്തില്‍, കുട്ടികളുടെ ഉത്തരവാദിത്തം വീട്ടിലെ പ്രായമായവരെ ഏല്പിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം. അവര്‍ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും തങ്ങളുടെ പേരക്കിടാങ്ങളെ സംരക്ഷിച്ചുകൊള്ളും. ഒപ്പം പ്രായമായ അവര്‍ക്കു കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യം ആഹ്ലാദം പകരുകയും ചെയ്യും.  അച്ഛനമ്മമാര്‍ മാതൃകാപരമായി ജീവിക്കേണ്ടതു കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് വളരെ ആവശ്യമാണ്. അതിനു കഴിയാത്തവര്‍ക്ക്, സ്വന്തം മക്കളെ എങ്ങനെ നല്ല രീതിയില്‍ വളര്‍ത്താന്‍ കഴിയും? അതിനാല്‍ മാതാപിതാക്കള്‍ കീര്‍ത്തനം, ധ്യാനം, ജപം മുതലായവയില്‍ ഏര്‍പ്പെടുക, അതിഥികളോടും യാചകരോടും സ്‌നേഹപൂര്‍വ്വം സംസാരിക്കുക, കുടുംബാംഗങ്ങള്‍ തമ്മില്‍ സ്‌നേഹപൂര്‍വ്വം ഇടപഴകുക തുടങ്ങിയവ പ്രധാനമാണ്.

ശരിയും തെറ്റും ഏതെന്നറിയാനുള്ള പാഠങ്ങള്‍ ഒരു കുട്ടി ആദ്യം പഠിക്കുന്നതു മാതാവിന്റെ മടിത്തട്ടില്‍നിന്നുമാണ്. ഒരുവന്റെ വ്യക്തിത്വം കരുപ്പിടിക്കുന്നതു ചെറുപ്പത്തില്‍ അഞ്ചുവയസ്സുവരെ അവനു ലഭിച്ച സംസ്‌കാരത്തില്‍ നിന്നുമാണ്. ഈ കാലയളവില്‍ ഒരു കുട്ടി മിക്കസമയവും അച്ഛനമ്മമാരോടൊപ്പമായിരിക്കും കഴിയുക. ഇന്നു ശിശുസദനങ്ങള്‍ പ്രചാരത്തില്‍ വന്നതോടുകൂടി മാതാവിന്റെ നിഷ്‌ക്കളങ്ക സ്‌നേഹവും നിസ്സ്വാര്‍ത്ഥ വാത്സല്യവും കുട്ടിക്കു നഷ്ടമാകുന്നുണ്ട്. മാതാപിതാക്കള്‍ ജോലി കഴിഞ്ഞുവന്നാല്‍ ആ കുറവു നികത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടിയെ ലാളിക്കുന്നതോടൊപ്പം അതിനു സംസ്‌കാരം കൂടി പകര്‍ന്നു നല്‌കേണ്ട ബാദ്ധ്യത അച്ഛനമ്മമാര്‍ക്കുണ്ട്. പിതാവിനു കഴിയുന്നതിനെക്കാള്‍ പതിന്മടങ്ങ് ഇതിനു സാധിക്കുന്നതു മാതാവിനാണ്. അതാണുപറയുന്നതു്, ഒരു പുരുഷന്‍ നന്നായാല്‍ ഒരു വ്യക്തിനന്നായി, എന്നാല്‍ ഒരു സ്ത്രീ നന്നായാല്‍ ഒരു കുടുംബം നന്നായി എന്ന്.

ഇടയ്‌ക്കിടെ, അവധി എടുത്തായാലും വേണ്ടില്ല, കുട്ടികളോടൊത്തു കഴിയുവാന്‍ മാതാപിതാക്കള്‍ സമയംകണ്ടെത്തണം. കുട്ടികളെ വിനോദസ്ഥലങ്ങളിലും സിനിമയ്‌ക്കും കൊണ്ടുപോകുന്നതല്ല, അവരോടുള്ള യഥാര്‍ത്ഥ സ്‌നേഹം, അവര്‍ക്കു അറിവും സംസ്‌കാരവും പകര്‍ന്നുകൊടുക്കുക എന്നതാണ്. കാരണം പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ നില്ക്കുവാനുള്ള ശക്തി അവര്‍ക്കതില്‍നിന്നു മാത്രമേ ലഭിക്കൂ. അഞ്ചു വയസ്സുവരെയെങ്കിലും അവര്‍ക്കു മാതൃലാളനയേറ്റുവളരുവാന്‍ അവസരം നല്കണം. പിന്നീടു പതിനഞ്ചുവയസ്സുവരെ സ്‌നേഹവും ശിക്ഷണവും ഒപ്പം നല്കി വളര്‍ത്തണം. വേണ്ടത്ര ലാളനയേല്ക്കാതെ വളരുന്ന കുട്ടികളില്‍ വിശാല ഹൃദയത്തിനു പകരം മൃഗമനസ്സാണു സ്ഥാനം കൈയടക്കുന്നത്. ലാളന മാത്രമായാല്‍ അവര്‍ ദുര്‍ബ്ബലരും അച്ചടക്കമില്ലത്തവരുമാകും.

മാതാപിതാക്കള്‍ ഓരോരുത്തരും തങ്ങളുടെ കുട്ടികളില്‍ നല്ല സംസ്‌കാരം വളര്‍ത്തുന്നതിലൂടെ മാത്രമേ നല്ല സമൂഹവും ജനതയും ഉണ്ടാവു. വ്യക്തിയുടെ സ്വഭാവശുദ്ധിയാണു രാഷ്‌ട്രപുരോഗതിയ്‌ക്കും ഐശ്വര്യത്തിനും ആധാരം. നാളെ പക്വമായ വ്യക്തിത്വത്തിന്റെ ഉടമയായിത്തീരേണ്ടത് ഇന്നത്തെ ശിശുവാണ്. ഇന്നു വിതയ്‌ക്കുന്നതേ നാളെ കൊയ്യുവാന്‍ കഴിയൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം
Kerala

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

Kerala

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

India

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

Kerala

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.