Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദേശീയഗാനം ഭാരതീയന്റെ വികാരമാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 01:34 pm IST
in Vicharam

ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കും ദേശീയപതാകയും ദേശീയഗാനവും ഉണ്ട്. ഭാരതത്തിനും ദേശീയഗാനവും ദേശീയ പതാകയും ഉണ്ട്. അശോക ചക്രം ആലേഖനം ചെയ്ത ത്രിവര്‍ണ്ണപതാക ദേശീയപതാകയും രവീന്ദ്രനാഥ ടഗോര്‍ രചിച്ച ‘ജനഗണമന’ നമ്മുടെ ദേശീയഗാനവുമാണ്. ഇവ രണ്ടും നമ്മുടെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തിനുവേണ്ടി ചെയ്ത ത്യാഗങ്ങളേയും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ദേശീയപതാക പാറിക്കുമ്പോള്‍ അത് ഏറ്റവും മാന്യമായ സ്ഥാനത്തായിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരവ് പ്രകടിപ്പിക്കാനായി എണീറ്റ് അറ്റന്‍ഷനായി നില്‍ക്കണമെന്ന നിര്‍ദ്ദേശവും നിലവിലുണ്ട്. ഇതൊക്കെ മാതൃരാജ്യത്തോടുള്ള ആദരവിന്റെ ഭാഗമാണ്.

മുമ്പെങ്ങുമില്ലാത്തവിധം ഇപ്പോള്‍ നമ്മുടെ ദേശീയഗാനത്തെയും ദേശീയപതാകയെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു.

ഭരണഘടനയില്‍ ദേശീയഗാനത്തെയും ദേശീയപതാകയെയും ആദരിക്കണമെന്ന് ഭരണഘടനാ ശില്‍പികള്‍ എഴുതിവച്ചിട്ടുള്ളത് ഇപ്പോഴത്തെ തലമുറയെയും വരുംതലമുറയെയും ലക്ഷ്യമാക്കിയാണെന്ന് കരുതേണ്ടിയിരിക്കുന്നു.

ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി വാതോരാതെ സംസാരിക്കുകയും ഇവ കൈപ്പറ്റുകയും ചെയ്യുന്നവര്‍ കടമകള്‍ പാലിക്കുന്നതില്‍ വിമുഖത കാട്ടുകയാണ്.

സിനിമാ ശാലകളില്‍ ചിത്രപ്രദര്‍ശനത്തിനു മുന്നോടിയായി ദേശീയഗാനം കേള്‍പ്പിക്കുന്നതിനെതിരെ കുറച്ചാളുകള്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ദേശീയഗാനം അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ഇവരുടെ വാദം. ദേശീയഗാനം ഏതൊരു അവസ്ഥയിലാണെങ്കിലും കേട്ടാല്‍ അറ്റന്‍ഷനായി നില്‍ക്കുന്ന കീഴ്‌വഴക്കമാണ് നമുക്കുള്ളത്.

അത് ആത്മാഭിമാനത്തെയും ഇന്ത്യ ഒരൊറ്റ ജനതയാണെന്നതിനെയും നമ്മുടെ ആത്മവിശ്വാസത്തെയുമൊക്കെയാണ് സൂചിപ്പിക്കുന്നത്. വെറും 52 സെക്കന്റ് എണീറ്റുനില്‍ക്കുമ്പോള്‍ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ പതിനായിരങ്ങളെയാണ് നാം സ്മരിക്കേണ്ടത്. അവരുടെ ആത്മസമര്‍പ്പണത്തിന്റെ ത്യാഗത്തിന്റെ സ്മരണകളാണ് മനസുകളില്‍ ഉയരേണ്ടത്. അതൊന്നുമില്ലാതെ ഗാനമായി മാത്രം ദേശീയഗാനത്തെ ഉള്‍ക്കൊള്ളുന്നതിന്റെ ഫലമാണ് ഇത്തരം എതിര്‍പ്പുകള്‍.

ദേശീയഗാനം കേള്‍ക്കുമ്പോള്‍, ദേശീയപതാക കാണുമ്പോള്‍ അതിനെ ആദരിക്കണം എന്നു പറയേണ്ടി വരുന്നതും അതിനായി നിയമം നിര്‍മ്മിക്കേണ്ടിവന്നതും ഇത്തരം കാര്യങ്ങളോട് സ്വയമേ കാണിക്കേണ്ട പക്വത മാനസിക തലങ്ങളില്‍ നമുക്ക് ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവാണ്.

ഇവിടെ ഇത്തരം പ്രവൃത്തികള്‍ കാണിക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍ ചെന്നാല്‍ അവിടുത്തെ നിയമങ്ങള്‍ അണുവിട തെറ്റാതെ പാലിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഇവിടെ, ഓരോരുത്തരും വിശ്വസിക്കുന്ന ജാതിയുടെ, മതത്തിന്റെ, രാഷ്‌ട്രീയ കക്ഷിയുടെ പതാകയോ മറ്റോ ഇത്തരത്തില്‍ അവഹേളിക്കപ്പെട്ടാല്‍ ഉണ്ടാവുന്ന കോലാഹലങ്ങള്‍ നിത്യവും നമുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് ഗാന്ധിജിയോ സുബാഷ് ചന്ദ്രബോസോ ഭഗത്‌സിംഗോ ചന്ദ്രശേഖര്‍ ആസാദോ ഒന്നും ഹീറോകളല്ല.

ദേശീയഗാനം കേള്‍ക്കാന്‍ വിമുഖതയുള്ളവരില്‍പ്പെട്ടവരെ മദ്യശാലക്കുമുന്നില്‍ എത്രനേരം വേണമെങ്കിലും ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കൊപ്പവും കാണാന്‍ കഴിയും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ നില്‍ക്കുന്നവരിലും ഇവരില്‍പ്പെട്ടവരെ കാണാന്‍ കഴിയും.

കൊടും ശൈത്യത്തില്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനിക ലക്ഷങ്ങള്‍ക്ക് ആവേശം പകരുന്നത് ദേശീയഗാനവും ദേശീയപതാകയുമൊക്കെയാണ്. ദേശീയ ഗാനത്തെയും ദേശീയ പതാകയെയും എതിര്‍ക്കുകയെന്നാല്‍ സ്വന്തം ആത്മാഭിമാനത്തെതന്നെ എതിര്‍ക്കുന്നതിനു തുല്യമാണ്. ഇതിനു ചികിത്സയും മരുന്നും നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള മരുന്നാണ് 1971ലെ നാഷണല്‍ ഹോണര്‍ ആക്ട്, 1950ലെ ചിഹ്ന നാമ ആക്ട്, 2002ലെ ഫ്‌ളാഗ് കോഡ് മുതലായവ.

ദേശീയഗാനം, ദേശീയപതാക ഇവ തന്റെയും കൂടിയാണ് എന്നുള്ള ചിന്ത ഓരോരുത്തരിലും ജനിക്കണം. അല്ലെങ്കില്‍ അതിനുള്ള നടപടി സര്‍ക്കാരുകള്‍ സ്വീകരിക്കണം. ഇതോടൊപ്പം ഒരു വര്‍ഷത്തെ നിര്‍ബന്ധിത സൈനികസേവനം നടപ്പാക്കുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീയൂഷ് ഗോയലിന്റെ എഐ വീഡിയോ വൈറലാക്കിയതിന് പിന്നിൽ പാകിസ്ഥാനി അക്കൗണ്ടുകൾ; വസ്തുതാ പരിശോധനയിൽ തെളിയുന്നത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കുതന്ത്രങ്ങൾ

Business

ഏകാ മൊബിലിറ്റിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ടാന്‍സാനിയന്‍ നിരത്തുകളിലും കുതിക്കും

India

സിജെപി പ്രക്‌ഷോഭത്തില്‍ എന്‍ഐഎ അന്വേഷണം തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍, ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി

Kerala

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

India

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

പുതിയ വാര്‍ത്തകള്‍

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.