”പ്രതിസന്ധികളല്ല അധികാരമാണ് ഒരാളുടെ വ്യക്തിത്വത്തെ വെളിവാക്കുക” എന്ന എബ്രഹാം ലിങ്കന്റെ വാക്കുകള്‍ അര്‍ത്ഥവത്താണ്. തമിഴ്‌രാഷ്‌ട്രീയത്തില്‍ എംജിആറിനുശേഷം വാണരുളിയ ജയലളിത അവിടെ അമ്മയായി, ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി.
അവരുടെ നിര്യാണത്തിന് മുന്‍പും പിന്‍പും നാഥനില്ലാക്കളരിയായി തമിഴ് ജനാധിപത്യം. കാവല്‍മുഖ്യമന്ത്രിയായ പനീര്‍ശെല്‍വത്തെ പുറത്താക്കിയ ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലാണ്. വാണക്കുറ്റി പോലെയല്ലേ കാര്യങ്ങള്‍ പോയത്. അവരുടെ മുഖ്യമന്ത്രി മോഹവും പൊലിഞ്ഞു. ജനാധിപത്യത്തിന്റെ തുലാസ് എങ്ങോട്ടും തിരിയാം. താഴാം.
വടക്കേതില്‍ വിനോദ്കുമാര്‍, മഞ്ചേരി
















