ന്യൂദല്‍ഹി: ബാങ്ക് ജീവനക്കാര്‍ ഈ മാസം 28ന് അഖിലേന്ത്യ പണിമുടക്ക് നടത്തും. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യു.എഫ്.ബി.യു.) ആഭിമുഖ്യത്തിലാണ് പണിമുടക്ക്.
ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്ന സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് അധികം ചെയ്ത ജോലികള്‍ക്ക് പ്രതിഫലം നല്‍കുക.
കൂടുതല്‍ ജീവനക്കാരെയും ഓഫീസര്‍മാരെയും നിയമിക്കുക, ശമ്പളപെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ബാങ്കിന്റെ പ്രവൃത്തി ദിവസം 5 ദിവസമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്.
















