ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ മൂന്നു സ്ത്രീകളെ അജ്ഞാതന്‍ വെടിവച്ചുകൊന്നു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ജലന്ധര്‍ സ്വദേശിയായ വ്യാപാരിയുടെ ഭാര്യയും മരുമകളും ഇവരുടെ സുഹൃത്തുമാണ് കൊല്ലപ്പെട്ടത്. ഡല്‍ജീത് കൗര്‍, ഇവരുടെ മകന്റെ ഭാര്യ പരംജിത് കൗര്‍, പരംജിതിന്റെ സുഹൃത്ത് ഖുശ്വിന്ദര്‍ എന്നിവരാണ് മരിച്ചത്.
വീടിനുള്ളില്‍വച്ചാണ് ഇവര്‍ക്ക് വെടിയേറ്റത്. വീട്ടില്‍നിന്ന് വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















