ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേന രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ രണ്ട് നാവിക ഉദ്യോഗസ്ഥരുടെ ശിക്ഷ സുപ്രീം കോടതി ശരിവച്ചു. കമാന്‍ഡര്‍മാരായിരുന്ന വിജേന്ദ്ര റാണ, വി.കെ. ഝാ എന്നിവരുടെ ശിക്ഷയാണ് സുപ്രീം കോടതി ശരിവച്ചത്.
2005 ലാണ് കേസ്സിനാസ്പദമായ സംഭവം. ഇന്ത്യന്‍ നാവികസേനയുടെ 7,000 പേജുള്ള സേനാ രഹസ്യങ്ങള്‍ പെന്‍ഡ്രൈവുകളിലാക്കി മോഷ്ടിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സൈനിക കോടതി ഇവര്‍ക്കെതിരെ ഈ കേസിലെടുത്ത നടപടികള്‍ ചോദ്യം ചെയ്ത് ഇവര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയത്.
















