ന്യൂദല്‍ഹി:ഇന്ത്യയുടെ അങ്കുര്‍ മിറ്റല്‍ ലോകകപ്പ് ഷൂട്ടിംഗിന്റെ പുരഷ ഡബിള്‍സ് ട്രാപ്പില്‍ വെളളിമെഡല്‍ നേടി.ഇരുപത്തിയഞ്ചുകാരനായ അങ്കുര്‍ ഇതാദ്യമായാണ് ലോകകപ്പില്‍ മെഡല്‍ നേടുന്നത്. ഓസ്‌ട്രേലിയയുടെ ജെയിംസ് വില്ലെറ്റിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.
ശകതമായ പോരാട്ടത്തിലൂടെയാണ് അങ്കുര്‍ വെളളിമെഡല്‍ നേടിയത്.അങ്കുറിന് 74 പോയിന്റു ലഭിച്ചു.ജെയിംസ് വില്ലെറ്റ് 75 പോയിന്റോടെ സ്വര്‍ണം കരസ്ഥമാക്കി.
അങ്കുര്‍ 2014 ലെ ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും 2016 ലെ ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കലുവും നേടിയിട്ടുണ്ട്.
ലോകകപ്പ് ഷൂട്ടിംഗിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയുടെ പൂജാ ഘട്ട്ക്കര്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലമെഡല്‍ നേടിയിരുന്നു.
















