മുംബൈ: നഗര സാമ്പത്തിക സൂചികയില്‍ ഇന്ത്യയിലെ വാണിജ്യനഗരമായ മുംബൈ 21ാം സ്ഥാനം കരസ്ഥമാക്കി. ലോകത്തെ വന്‍കിട നഗരങ്ങളായ വാഷിങ്ടണ്‍, മോസ്കോ, ടൊറന്റോ എന്നിവയെ പിന്തളളിയാണ് മുംബൈയുടെ ഈ നേട്ടം.
ബാങ്കോക്ക്, സിയാറ്റില്‍, ജക്കാര്‍ത്ത എന്നിവയെ പിന്നിലാക്കി ന്യൂദല്‍ഹി മുപ്പത്തഞ്ചാമതുമുണ്ട്.
89 രാജ്യങ്ങളിലെ 125 നഗരങ്ങളെ അതിസമ്പന്നരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു. 900 സാമ്പത്തിക ഉപദേശകരില്‍ നിന്നും മുഖ്യധാര സ്വകാര്യ ബാങ്കുകളില്‍ നിന്നുമുളള റിപ്പോര്‍ട്ട് അനുസരിച്ചാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇന്ത്യയില്‍ ലോകത്തിലെ രണ്ട് ശതമാനം കോടീശ്വരന്മാരുണ്ട്. ലോകത്തിലെ അഞ്ച് ശതമാനം ശതകോടീശ്വരന്മാരും ഇന്ത്യക്കാരാണ്.
ഭാവിയിലെ 40 സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ മുംബൈയ്ക്ക് 11ാം സ്ഥാനമുണ്ട്. ചിക്കാഗോ, സിഡ്നി, പാരീസ്, സോള്‍, ദുബായ് എന്നിവ ഇതിന് പിന്നിലാണ്. അടുത്ത രണ്ട് കൊല്ലം ഇന്ത്യാക്കാരുടെ സമ്പത്തില്‍ ഏറെയും പാര്‍പ്പിട മേഖലയിലാണ് നിക്ഷേപിക്കുക. ഇതില്‍ 40 ശതമാനം ഇന്ത്യയിലും 25 ശതമാനം വിദേശത്തുമാകും. സിംഗപ്പൂര്‍, ബ്രിട്ടണ്, യുഎഇ, അമേരിക്ക, ഹോങ് കോങ് എന്നിവിടങ്ങളില്‍ വീടുകള്‍ വാങ്ങാനാണ് ഇന്ത്യാക്കാര്‍ക്ക് താത്പര്യം.
















