കോഴിക്കോട്: എതിരഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന സിപിഎമ്മിന്റെ ചുവപ്പ് ഫാസിസത്തെ എതിര്‍ക്കണമെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ. തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത നിലപാട് അംഗീകരിക്കാനാവില്ല. എതിരഭിപ്രായം പറഞ്ഞതിന് 51 തുണ്ടമാക്കി മാറ്റിയ മുഖമുണ്ടായിരുന്നു. അതു ഓര്‍മ്മയുണ്ടോ പിണറായിക്കെന്നും അവര്‍ ചോദിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരസാക്ഷ്യത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കൊടി സുനിമാരും പള്‍സര്‍ സുനിമാരും ഉറയില്‍ നിന്നും ഊരിപ്പിടിച്ച കത്തികള്‍ക്കു മുന്നില്‍ കേരളം വിറങ്ങലിച്ചു നില്‍ക്കുകയാണ്. കേരളം ഏങ്ങോട്ടാണ് പോകുന്നത്. പിണറായി വിജയന്റെ ഭരണം മാഫിയകള്‍ക്കും ക്രിമിനലുകള്‍ക്കും വാഴാന്‍ പറ്റുന്ന നാടായി കേരളത്തെ മാറ്റി. സാധാരണക്കാരായ സ്ത്രീകള്‍ക്കും സെലിബ്രിറ്റികള്‍ക്കു പോലും കേരളത്തില്‍ രക്ഷയില്ല. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് ഗൂഡാലോചനയിലേക്ക് അന്വേഷണം പോകരുതെന്ന് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശമെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
















