തിരുവനന്തപുരം: പാറ്റൂരില്‍ ഫ്ളാറ്റ് വാങ്ങിയവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് ലോകായുക്ത. കേസ് സംബന്ധിച്ച വിവരങ്ങൾ ഫ്ളാറ്റ് വാങ്ങിയവരെ അറിയിക്കണമെന്നും ലോകായുക്ത ഫ്ളാറ്റ് നിർമാതാക്കളോട് ആവശ്യപ്പെട്ടു.
പത്ത് ദിവസത്തിനകം ഇതുസംബന്ധച്ച വിവരം ഫ്ളാറ്റ് വാങ്ങിയവർക്കു നൽകണമെന്നും ലോകയുക്ത നിർദേശിച്ചു. കേസിന്റെ വാദം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഫ്ലാറ്റ് വാങ്ങിയവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തന്നത് ശരിയല്ലെന്നും, ഇപ്പോള്‍ പരസ്യപ്പെടുത്തിയാല്‍ ഇത് പൊളിച്ചുമാറ്റേണ്ടി വരുമെന്നും ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ ലോകായുക്തയെ അറിയിച്ചിരുന്നു. ഈ വാദം അംഗീകരിച്ചാണ് വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്നു ലോകയുക്ത തീരുമാനിച്ചത്.
ആവശ്യമുണ്ടെങ്കില്‍ അന്വേഷണത്തിന്റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്നും പരാതിക്കാരനായ ജോയ് കൈതാരത്തെ ലോകായുക്ത അറിയിച്ചു.
















